BREAKING NEWS

‘നാളെ എന്റെ ഗതി ഒരു സ്ത്രീക്കും വരരുത്, പശ്ചിമ ബംഗാളിലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് താൻ മത്സരിക്കുന്നത്, പശ്ചിമ ബം​ഗാളിൽ നിന്ന് തൃണമൂലിനേയും മമതയേയു പിഴുതെറിയാനാണ് ഞാൻ ബിജെപിക്ക് ഒപ്പം ചേർന്നത്’!! ആർജി കർ ആശുപത്രിയിൽ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാർഥി

· · 1 min read
Share: Copied!

കൊൽക്കത്ത: ആർജി കർ ആശുപത്രിയിൽ ലൈംഗിക പീഡനത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ അമ്മ രത്‌ന ദേബ് നാഥ് ബിജെപി സ്ഥാനാർഥിയാകും. 24 പർഗാനാസ് ജില്ലയിലെ പാനിഹട്ടി മണ്ഡലത്തിൽ നിന്നാണ് രത്‌ന ജനവിധി തേടുക. തൃണമൂലിനേയും മമതയേയും പിഴുതെറിയാനാണ് താൻ ബിജെപിക്ക് ഒപ്പം ചേർന്നതെന്ന് രത്‌ന ദേബ് നാഥ് പറഞ്ഞു.

പശ്ചിമബംഗാളിലെ ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടികയിലാണ് രത്‌ന ദേബ് നാഥ് ഇടം പിടിച്ചത്. നേരത്തെ തന്നെ ഇവർ സ്ഥാനാർഥിയാകുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് ഞാൻ മത്സരിക്കുന്നത്. നാളെ തന്റെ ഗതി ഒരു സ്ത്രീക്കും വരരുതെന്നും രത്‌ന ദേബ് നാഥ് പറഞ്ഞു.

അതേസമയം രത്‌ന ദേബ് നാഥിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ബംഗാൾ രാഷ്ട്രീയത്തിൽ വൻ വിവാദത്തിന് കാരണമായി. യുവ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒന്നരവർഷം കഴിഞ്ഞ് ഈ സംഭവം ഏതാണ്ട് കെട്ടടങ്ങിയെന്ന് കരുതിയ വിഷയമാണ് ഡോക്ടറുടെ അമ്മയുടെ സ്ഥാനാർഥിത്വത്തോടെ വലിയ ചർച്ചയാകുന്നത്. 2024 ഓഗസ്റ്റ് ഒൻപതിനായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
കീഴ്വഴക്കങ്ങൾ മാറാനുള്ളത്!! ഇക്കുറി നിയമസഭാ ചർച്ചയിൽ ചോദ്യകർത്താവായി സ്പീക്കറും....വേമ്പനാട്ടുകായലിലേക്ക് അഞ്ച് നദികളാണ് എത്തുന്നത്, അത്രയും വെള്ളം ഉൾക്കൊള്ളാൻ കായലിനു കഴിയുന്നില്ല, പലയിടത്തും ഒഴുക്ക് തടസപ്പെട്ടു... വകുപ്പു മന്ത്രിമാരുമായി ആലോചിച്ച് സമഗ്രമായ പദ്ധതിയുണ്ടാക്കി ഈ പ്രദേശത്തെ രക്ഷിക്ക...
14 Oct 2026
BREAKING NEWS
‘കഴുത്തറക്കൽ അനുവദിക്കില്ല; ആശുപത്രി ബില്ലിൽ മരുന്നുകളുടെ വാങ്ങൽവിലയും എംആർപിയും രേഖപ്പെടുത്തണം‘; കൊള്ളലാഭം തടയാൻ കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്
14 Oct 2026
BREAKING NEWS
മിനികൂപ്പർ അപകടക്കേസ്: കനത്ത സുരക്ഷാ സന്നാഹങ്ങളോടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി; മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ്; സുഹൈൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ
14 Oct 2026