നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ നടത്തിയതെന്ന് കെപിസിസി ഒബിസി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: റസിയ ബീവി അഭിപ്രായപ്പെട്ടു.പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടി ബജറ്റിൽ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്ന ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അവർ പറഞ്ഞു. പിന്നോക്ക സമുദായത്തിനും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ബജറ്റിൽ പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തത് നിരാശജനകമാണെന്നും റസിയ ബീവി വ്യക്തമാക്കി.തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ കട കണിയിൽ ആക്കുന്ന ബജറ്റാണ് അവതരിപ്പിച്ചുതെന്നും അവർ കൂട്ടി ചേർത്തു.














































