തിരുവനന്തപുരം: സ്വർണാഭരണ പ്രേമികൾക്ക് കനത്ത തിരിച്ചടി നൽകി സ്വർണക്കുതിപ്പ്. സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാം തവണയും ഉയർന്നു. പവന് 720 രൂപയാണ് വൈകുന്നേരം വർദ്ധിച്ചത്. ഇതോടെ ചരിത്രത്തിലാധ്യമായി സ്വർണവില 98,000 കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമാണ്, അതേസമയം മൂന്നുതവണയായി 2520 യാണ് കൂടിയത്.
ഇന്ന് രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. മൂന്നാം തവണ 720 രൂപയാണ് വർദ്ധിച്ചത്. പുതിയ വിലയോടെ 2025 ഒക്ടോബർ 17 ന്റെ റെക്കോർഡാണ് മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ഗ്രാമിന് 2170 രൂപയുമായിരുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. അതേസമയം ഇന്നലെ ഉച്ചയ്ക്ക് പവന് 400 രൂപ വർദ്ധിച്ചിരുന്നു.















































