ആലപ്പുഴ: അനശ്വര കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുമ്മ വിഎസ് അച്യുതാനന്ദന്റെ ഏക സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരുടെ ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. വിഎസ് ഉൾപെടെയുള്ള സഹോദരൻമാർ നേരത്തെ മരിച്ചു. സംസ്കാരം ഇന്നു വീട്ടു വളപ്പിൽ. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: തങ്കമണി, പരേതയായ സുശീല.
ഈ വർഷം ജൂലൈ 21നാണ് വിഎസ് മരിച്ചത്. എന്നാൽ ആ വാർത്തകൾ ടിവിയിൽ വാർത്തകൾ കാണിച്ചെങ്കിലും സഹോദരനെ തിരിച്ചറിയാൻ ആഴിക്കുട്ടിക്കായിരുന്നില്ല. അസുഖബാധിതയായി കിടപ്പിലാകുന്നതിനു മുൻപ് വിഎസിന്റെ വിശേഷങ്ങൾ ഫോണിലൂടെ അന്വേഷിക്കുമായിരുന്നു. വിഎസും സഹോദരങ്ങളായ ഗംഗാധരനും ആഴിക്കുട്ടിയും പുരുഷോത്തമനും പിറന്ന വീടാണു വെന്തലത്തറ.