കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ നായികയായ പൂജ ഹെഗ്ഡെയുടെ പുത്തൻ പോസ്റ്റർ പുറത്ത്. നടിയുടെ ജന്മദിനം പ്രമാണിച്ചാണ് ആശംസാ പോസ്റ്റർ പുറത്ത് വിട്ടത്. DQ41 എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്.
ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ഓഗസ്റ്റ് മാസത്തിലാണ് ചിത്രം ആരംഭിച്ചത്. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖർ സൽമാൻ്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ DQ41 ഒരു പ്രണയ കഥയാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. വമ്പൻ ബജറ്റിൽ ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു മികച്ച നിര തന്നെ ഭാഗമാകുന്നുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്.
രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ – ശബരി.