തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ വാതിൽ സ്വർണം പൊതിയാൻ വേണ്ടി സ്വർണം വഴിപാടായി നൽകിയത് താനാണെന്ന് സ്പോൺസർ ഗോവർധൻ വെളിപ്പെടുത്തി. ഈ വഴിപാട് നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റി വഴിയാണ്. അയ്യപ്പ ഭക്തൻ എന്ന നിലയിൽ കിട്ടിയ അവസരം പുണ്യമായി കരുതിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് ഗോവർധൻ പറയുന്നു. കൃത്യമായി ഓർക്കുന്നില്ലെങ്കിലും 2012-ലോ 2013-ലോ ആണ് ശ്രീരാമപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ച് താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെല്ലാരിയിലെ കടയിലും വീട്ടിലും ചെന്ന് ഗോവർധനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആദ്യം അദ്ദേഹം കാണാൻ തയ്യാറായില്ല.
പിന്നീട് വീട്ടുകാരുമായി സംസാരിച്ചതിനെ തുടർന്ന് അദ്ദേഹം ഒരു ശബ്ദസന്ദേശം നൽകാൻ തയ്യാറാവുകയായിരുന്നു. താൻ 2000 മുതൽ എല്ലാ വർഷവും മുടങ്ങാതെ ശബരിമലയിൽ ദർശനത്തിനായി പോകുന്ന ഒരു അയ്യപ്പഭക്തനാണെന്നും 2018 നവംബറോടെയാണ് പുതിയ സ്വർണം പൂശിയ വാതിൽ നിർമ്മിക്കാൻ തനിക്ക് അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ വാതിൽ 2019 മാർച്ചിലാണ് പൂർത്തിയാക്കിയതെന്നും 2019 മാർച്ചിൽ താൻ അത് അയ്യപ്പ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവർധൻ 321 ഗ്രാം സ്വർണമാണ് നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 200 ഗ്രാമും, പിന്നീട് 121 ഗ്രാം സ്വർണവുമാണ് കൈമാറിയത് എന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്രയധികം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധനിൽ നിന്ന് കരസ്ഥമാക്കിയിട്ടുണ്ട്,