കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നടത്തുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) ഒക്ടോബർ 11-ന്രാവിലെ 8.30 മണിക്ക് കൊച്ചി മാരിയറ്റിൽ. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) സഹകരണത്തോടെ മൾട്ടി- ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ്9 ഇൻഫോടെക് സംഘടിപ്പിക്കുന്ന ഉച്ചകോടി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
സ്റ്റാർട്ടപ്പ് മിഷൻ സിഇഒ. അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും നിലവിലെ സൈബർ ഭീഷണികളെക്കുറിച്ചും അവയെ പ്രതിരോധിക്കാൻ ആവശ്യമായ സാങ്കേതികവിദ്യകളെക്കുറിച്ചും അവബോധം നൽകുയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.