ഇസ്‌ലാമാബാദ്: ഷെഹ്ബാസ് ഷരീഫ് സർക്കാരിനെതിരെ പാക്ക് അധിനിവേശ കശ്മീരിൽ നടക്കുന്ന വൻ പ്രക്ഷോഭത്തിൽ സാധാരണക്കാർക്ക് നേരെ സൈന്യത്തിന്റെ വെടിവയ്പ്പ്. രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ പ്രക്ഷോഭത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. അവാമി ആക്ഷൻ കമ്മിറ്റിയിലെ സാധാരണക്കാരായ പൗരന്മാർക്കു നേരെ പാക്കിസ്ഥാൻ സൈന്യവും ഐഎസ്‌ഐ പിന്തുണയുള്ള മുസ്‌ലിം കോൺഫറൻസുമാണ് വെടിവയ്പ്പ് നടത്തിയത്. വെടിവയ്പ്പിന്റെ വീഡിയോ ദൃശ്യങ്ങൾ പാക്കിസ്ഥാൻ മാധ്യമങ്ങൾ പുറത്തുവിട്ടു.
എഎസിയുടെ നേതൃത്വത്തിൽ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭത്തിനു പിന്നാലെ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു. അതേസമയം ഇസ്‌ലാമാബാദിൽ നിന്നും ആയിരം സൈനികരെ കൂടി പ്രക്ഷോഭ മേഖലയിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്.
‘70 വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങൾക്കു വേണ്ടിയാണ് ഞങ്ങളുടെ പ്രചാരണം. അവകാശങ്ങൾ നേടിയെടുക്കും. പണിമുടക്ക് പ്ലാൻ എയാണ്. ജനങ്ങളുടെ ക്ഷമ നശിച്ചു. പ്ലാൻ ഡി വരെ പദ്ധതിയിട്ടിട്ടുണ്ട്’’ – അവാസി ആക്ഷൻ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിർ പറഞ്ഞു.
അതുപോലെ പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി അഭയാർത്ഥികൾക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയിൽ നീക്കിവെച്ച 12 സീറ്റുകൾ നിർത്തലാക്കണം. അല്ലെങ്കിൽ അത് പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തും. പ്രാദേശികമായി പ്രയോജനകരമാകുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പുനഃരാലോചിക്കണം. വിളകൾ, ധാന്യങ്ങൾ, വൈദ്യുതി ബിൽ എന്നിവയിൽ കൂടുതൽ സബ്‌സിഡി നടപ്പാക്കുക. പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ ഒറ്റപ്പെടുത്തലും സാമ്പത്തിക അവഗണനകളും അവസാനിപ്പിക്കുക എന്നിവയാണ് പ്രതിഷേധക്കാർ പ്രധാനമായും ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ.
#BREAKING: Pakistan Army/ISI backed Muslim Conference goons seen firing at innocent civilians of Awami Action Committee who are demanding basic rights for people of Pakistan Occupied Kashmir (PoK). One dead and 15 injured so far in brutality by Muslim Conference & Pak Forces. pic.twitter.com/0NBXYbzLJX
— Aditya Raj Kaul (@AdityaRajKaul) September 29, 2025