BREAKING NEWS

ഇന്ത്യയ്ക്ക് വീണ്ടും ട്രംപിന്റെ വക ഇരുട്ടടി!! വിദേശ നിർമിത സിനിമകൾക്ക് 100 ശതമാനം തീരുവ, മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാ വ്യവസായത്തെ മോഷ്ടിച്ചിരിക്കുന്നു, കൂടുതൽ ബാധിച്ചിരിക്കുന്നത് ദുർബലനും കഴിവുകെട്ടവനുമായ ഒരു ഗവർണറുള്ള കാലിഫോർണിയെ- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൻ: വിദേശ നിർമിത സിനിമകൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തി ഇന്ത്യയ്ക്കു മേൽ വീണ്ടും പ്ര​ഹരമേൽപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. യുഎസിലെ സിനിമാ വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. അതോടൊപ്പം യുഎസിൽ നിർമിക്കാത്ത ഗൃഹോപകരണങ്ങൾക്ക് ഗണ്യമായ തീരുവ ചുമത്തുമെന്നും ട്രംപ്.

‘‘ഒരു കുട്ടിയുടെ കയ്യിൽ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങൾ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കൻ ഐക്യനാടുകളിൽ നിന്ന് മോഷ്ടിച്ചിരിക്കുന്നു. പ്രത്യേകിച്ച്, ദുർബലനും കഴിവുകെട്ടവനുമായ ഒരു ഗവർണറുള്ള കാലിഫോർണിയെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. അതിനാൽ, ഈ പ്രശ്നം പരിഹരിക്കുന്നതിനായി, യുഎസിനു പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും ഞാൻ 100 ശതമാനം തീരുവ ചുമത്തും’’ – ട്രംപ് എക്സിൽ കുറിച്ചു.

അതേസമയം ഇന്ത്യൻ സിനിമകളുടെ വിദേശ ബോക്സ് ഓഫിസിന്റെ ഏകദേശം 35 മുതൽ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത് യുഎസ് ആണ്. ട്രംപിന്റെ തീരുമാനം ബോളിവുഡിനും ഇന്ത്യയിലെ പ്രാദേശിക സിനിമ വ്യവസായത്തിനും കനത്ത തിരിച്ചടിയാകും. ട്രംപിന്റെ തീരുമാനം നടപ്പിലായാൽ ടിക്കറ്റ് വിലയും വിതരണ ചെലവും ഇരട്ടിയാകുമെന്ന് ഉറപ്പ്.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026