ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ കളത്തിലിറങ്ങിയ ഓരോ നിമിഷവും നായകൻ സൂര്യകുമാറും സംഘവും പാക്കിസ്ഥാനോടുള്ള തങ്ങളുടെ സമീപനം എന്താണെന്ന് കളികണ്ട ഓരോ പുൽക്കൊടിക്കു പോലും മനസിലാകും. തുടക്കത്തിൽ ടോസ് നേടി കൈ കൊടുക്കാതെ പിൻവാങ്ങിയതോടെ ആദ്യ സിക്സർ പാക്കിസ്ഥാനെതിരെ നായകൻ പായിച്ചുകഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് ഓരോ നിമിഷവും അതിന്റെ ആവർത്തനമായിരുന്നു.
സംഭവങ്ങളുടെ തുടക്കം ടോസോടെയായിരുന്നു. ആ സമയത്ത് ഇരുടീമുകളുടെയും നായകന്മാര്‍ ഹസ്തദാനം ചെയ്തിരുന്നില്ല. എന്നാല്‍ മത്സരശേഷവും അങ്ങനെ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തില്‍ ടീം ഇന്ത്യയെത്തുകയായിരുന്നു. 16-ാം ഓവറില്‍ സിക്‌സറടിച്ച് നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.
മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും എതിരാളികളുടെ മുഖത്തേക്കു പോലും നോക്കാതെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നു മാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങി. എന്നാൽ അത് ഇന്ത്യൻ ആരാധകർക്കുള്ള നായകൻ സൂര്യയുടെ പിറന്നാൾ സമ്മാനമാണെന്നു വേണം കരുതാൻ. സൂര്യകുമാര്‍ യാദവിന്‍റെ 35-ാം ജന്‍മദിനം കൂടിയായിരുന്നു ഇന്നലെ.
പാക്കിസ്ഥാനെതിരെ നേടിയ ഈ ആധികാരിക ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിനായി പോരാടിയ ധീര സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നായിരുന്നു സൂര്യകുമാര്‍ യാദവിന്റെ വാക്കുകൾ. പഹല്‍ഹാം ഭീകരാക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ കുടംബാംഗങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. അതുകൊണ്ട് തന്നെ ഈ വിജയം ഓപ്പറേഷന്‍ സിന്ദൂറില്‍ ധീരമായി പോരാടിയ ഇന്ത്യൻ സൈനികരോടുള്ള ഐക്യദാര്‍ഢ്യത്തിനായി സമര്‍പ്പിക്കുന്നു, അവര്‍ ഇനിയും നമ്മെ പ്രചോദിപ്പിക്കട്ടെ- മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
അതേസമയം മത്സരശേഷമുള്ള ബ്രോഡ്കാസ്റ്റർ പ്രസന്റേഷൻ പാക് നായകൻ സൽമാൻ അഗ ഒഴിവാക്കുകയും ചെയ്തു. തങ്ങൾ ഹസ്തദാനത്തിനായി കാത്തിരുന്നുവെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകൻ പ്രതികരിച്ചു. തീർച്ചയായും, കളിക്ക് ശേഷം ഹസ്തദാനം ചെയ്യാൻ ഞങ്ങൾ തയ്യാറായിരുന്നു. ഞങ്ങളുടെ എതിരാളികൾ അതിന് തയ്യാറാവാതിരുന്നത് ഞങ്ങളെ നിരാശരാക്കി. ഞങ്ങൾ ഹസ്തദാനം ചെയ്യാനായി ചെന്നപ്പോഴേക്കും അവർ ഡ്രസ്സിങ് റൂമിലേക്ക് പോയിരുന്നു. – ഹെസ്സൻ മാധ്യമങ്ങളോട് പറഞ്ഞു.
പാക്കിസ്ഥാനെ 20 ഓവറിൽ 127 റൺസിലൊതുക്കിയ ഇന്ത്യ 25 പന്തുകൾ ശേഷിക്കെ, മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യക്കായി സ്പിന്നർമാരായ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേൽ രണ്ടും വരുൺ ചക്രവർത്തി ഒന്നും വിക്കറ്റ് നേടി. 44 പന്തിൽ 40 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാക് നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അഭിഷേക് ശർമ (13 പന്തിൽ 31) നൽകിയ മിന്നൽ തുടക്കവും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (47*) ഇന്നിങ്‌സും ഇന്ത്യയുടെ വിജയം അനായാസമാക്കി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി സൂപ്പർ ഫോറിലേക്ക് അടുത്തു.
Well done Team India! After hitting the winning shot, Suryakumar Yadav and Shivam Dube went straight towards the dressing room. No one from the Indian dugout came out to shake hands, while the Pakistan team stood waiting, but the Indian team didn’t shake hands with them.💪🇮🇳 pic.twitter.com/Qld6Kf0KhO
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) September 14, 2025
No handshake by Indian team.
Pakistan waited for handshake but India went to the dressing room and closed the doors.
What a humiliation by Indian team 🤣
Belt treatment for Porkis#INDvPAK #IndianCricket #INDvsPAK #indvspak2025 #AsiaCupT20 #AsiaCup #ShubmanGill #ViratKohli𓃵 pic.twitter.com/zXMXZEmiuP
— Aman (@dharma_watch) September 14, 2025