അനാരോഗ്യകരമായ ജീവിതശൈലി ഉയർന്ന അളവിലുള്ള കൊളസ്ട്രോളിലേക്ക് നയിച്ചേക്കാം. കുതിർത്ത വാൾനട്ട് കഴിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു.
കുതിർത്ത വാൾനട്ട് എൽഡിഎൽ കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ ഫലപ്രദമാണെന്ന് മിക്ക പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. വാൾനട്ടിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിൽ എൽഡിഎൽ കൊളസ്ട്രോൾ ഉത്പാദനം കുറയ്ക്കുകയും രക്തപ്രവാഹത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
മോശം കൊളസ്ട്രോൾ കുറയ്ക്കും
കുതിർത്ത വാൾനട്ട് പതിവായി കഴിക്കുന്നത് മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഹൃദയത്തെ സംരക്ഷിക്കും
ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയ വാൾനട്ട് ഹൃദയാരോഗ്യത്തിന് മികച്ച ഭക്ഷണമാണ്. വാൾനട്ട് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഓർമ്മശക്തി കൂട്ടും
വാൾനട്ട് കുതിർത്ത് കഴിക്കുന്നത് തലച്ചോറിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും മെമ്മറി, ശ്രദ്ധ, മൊത്തത്തിലുള്ള വൈജ്ഞാനിക പ്രകടനം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.
കരൾ രോഗങ്ങൾ തടയും
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായതിനാൽ വാൽനട്ട് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഈ ഘടകങ്ങൾ കരളിലെ കൊഴുപ്പ് കുറയ്ക്കാനും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും സഹായിക്കും.