ഒന്റാറിയോ: യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കു നേരെയുണ്ടാകുന്ന വംശിയ വിദ്വേഷത്തിന്റെ മറ്റൊരു ദൃശ്യങ്ങൾ കൂടി പുറത്ത്. കാനഡയിൽ ഇന്ത്യൻ ദമ്പതിമാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്ന ഒരുകൂട്ടം കനേഡിയൻ യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പീറ്റർബറോയിൽ വെച്ചായിരുന്നു സംഭവം. യുവാക്കൾ ഇന്ത്യൻ ദമ്പതികമാളെ വംശീയമായി അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് വീഡിയോ. ജൂലായ് 29-ന് നടന്ന ഈ സംഭവം രാജ്യവ്യാപകമായി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചുകഴിഞ്ഞു.
വീഡിയോയിൽ കാണാനാവുക ഒരു പിക്കപ്പ് ട്രക്കിലിരുന്ന് മൂന്ന് യുവാക്കൾ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപങ്ങളും അസഭ്യവർഷവും നടത്തുന്നതാണ്. ഇതിനിടെ ഇന്ത്യൻ യുവാവ് അവരുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഫോണിൽ പകർത്താൻ ശ്രമിച്ചതോടെയാണ് യുവാക്കളിലൊരാൾ വധഭീഷണി മുഴക്കിയത്.
‘വൃത്തികെട്ട മൂക്കുള്ള കുടിയേറ്റക്കാരാ, ഞാൻ വണ്ടിയിൽ നിന്നിറങ്ങിവന്ന് നിന്നെ കൊല്ലണോ?’ എന്നാണ് യുവാവ് ആക്രോശിക്കുന്നത്. അധിക്ഷേപത്തിന് ഇരയായ വ്യക്തി സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ വലിയതോതിൽ ചർച്ചയാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കവർത്ത ലേക്‌സ് സിറ്റിയിൽ നിന്നുള്ള 18 വയസുകാരനെ അറസ്റ്റ് ചെയ്തതായി പീറ്റർബറോ പോലീസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
യുവാവിനെതിരെ ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ജാമ്യത്തിൽ വിട്ടയച്ച പ്രതി സെപ്റ്റംബർ 16-ന് കോടതിയിൽ ഹാജരാകുമെന്നും പോലീസ് അറിയിച്ചു. ‘ഇത്തരത്തിലുള്ള പെരുമാറ്റം നമ്മുടെ സമൂഹത്തിലോ, മറ്റേതൊരു സമൂഹത്തിലോ അംഗീകരിക്കാനാവില്ലെന്ന് ആ വീഡിയോ കാണുന്ന ഏതൊരാൾക്കും മനസിലാകും. സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ മുന്നോട്ടുവന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു,’ പീറ്റർബറോ പോലീസ് സർവീസ് ചീഫ് സ്റ്റുവർട്ട് ബെറ്റ്‌സ് പറഞ്ഞു.
First-world manners on full display. 🚗
Suspects:- WYATT CLARKE (back), RYERSON FULLER (driver), ROBERT KIRKPATRICK (passenger) — all shining examples.
An Indian man & his wife were openly harassed in Canada. We want swift, real action against this trashy behaviour.… pic.twitter.com/BtzQFjKwsN
— Tushar Goyal (@Tusharuplifts) August 8, 2025