തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുമുൻപിൽ ഉത്തരംമുട്ടി ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ. ഈ വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളെ പരിഹസിക്കുകയും മാധ്യമപ്രവർത്തകരുടെ രാഷ്ട്രീയം തിരയുകയുമായിരുന്നു ചോദ്യം ചോദിക്കുമ്പോൾ ജോർജ് കുര്യൻ. അതേപോലെ നടപടി ക്രമം പൂർത്തിയാക്കാതെ ജാമ്യാപേക്ഷ നൽകിയതിനാലാണ് കന്യാസ്ത്രീകളുടെ ജാമ്യം കോടതി തള്ളിയതെന്നും ജാമ്യാപേക്ഷയിൽ പിഴവുണ്ടായെന്നും ജോർജ് കുര്യൻ ആരോപിച്ചു.
ഈ വിഷയത്തിൽ കന്യാസ്ത്രീകൾക്കൊപ്പമാണെന്ന് ബിജെപി നേതൃത്വം എന്ന് ആവർത്തിക്കുന്നുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ദയനീയമായി ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി. ക്രൈസ്തവ സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മുന്നിട്ടിറങ്ങിയ നേതാവല്ലേ താങ്കൾ എന്ന ചോദ്യം മാധ്യമപ്രവർത്തകൻ ചോദിച്ചതോടെ ‘ഊട്ടിയുറപ്പിക്കുക’ എന്ന വാക്കിലെ അക്ഷരപിശക് ചൂണ്ടിക്കാട്ടിയായിരുന്നു ജോർജ് കുര്യന്റെ മറുപടി. മലയാളം ശരിക്ക് പഠിക്കണം. ആനയൂട്ട് എന്ന് കേട്ടില്ലെ… അതാണ് ഇത്- ജോർജ് കുര്യന്റെ മറുപടി.
അതേസമയം സംഘപരിവാർ സംഘടനകൾ കന്യാസ്ത്രീകളെ എതിർക്കുകയാണല്ലോയെന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ‘താൻ കണ്ടില്ല. സൈബർ കണ്ട് പേടിക്കേണ്ട. അവിടെ സഖാക്കളും കോൺഗ്രസുകാരും സംഘികളാവും. തിരിച്ചു ആവും’ എന്നും ജോർജ് കുര്യൻ പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്യുന്ന കോൺഗ്രസുകാർക്കൊപ്പം ഛത്തീസ്ഗഡിലെ എംപിമാരെ കാണുന്നില്ലല്ലോയെന്നും ജോർജ് കുര്യൻ ചോദിച്ചു. ചോദ്യം ചോദിക്കുന്നവരുടെ രാഷ്ട്രീയം തിരയുന്നതാണോ ബിജെപിയുടെ പുതിയ രീതിയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചതോടെ തങ്ങൾ ജനാധിപത്യ വിശ്വാസികളാണ്, ജനാധിപത്യം അനുവദിക്കുന്നത് എല്ലാം ചെയ്യുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
അതേപോലെ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ ക്രിസ്ത്യൻ വിശ്വാസികളല്ലേയെന്ന ചോദ്യത്തോട് ‘കോടതിയിൽ അല്ലേ പറയേണ്ടത്, ഞാനൊരു മന്ത്രിയാണ്. തനിക്കതൊന്നും പറയാൻ പറ്റില്ലെന്നും പറഞ്ഞ് നൈസായി ഒഴിഞ്ഞുമാറുകയായിരുന്നു കേന്ദ്രമന്ത്രി. ഇതിനിടെ ബിജെപിയല്ലാതെ മറ്റാരെങ്കിലും ആത്മാർത്ഥമായി വിഷയത്തിൽ ഇടപെടുന്നുണ്ടോയെന്നും ജോർജ് കുര്യൻ ചോദിച്ചു.
നേത്രാവതി സ്നാനഘട്ടത്തിനു സമീപം അസ്ഥിയുടെ ഭാഗങ്ങൾ!! നിർണായകമായി ധർമശാലയിലെ ആറാമത്തെ പോയിന്റ്