ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പി ന്നാലെ ഇന്ത്യൻ വെബ്സൈറ്റുകൾക്കു നേരെ 15 ലക്ഷത്തിലധികം സൈബർ ആക്രമണം നടത്തി പാക് ഹാക്കർമാർ. എപിടി 36, പാകിസ്ഥാൻ സൈബർ ഫോഴ്സ്, ഇൻസെയിൻ പാകിസ്ഥാൻ, മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇന്തോ ഹാ ക്ക് സെക്, ഹോആക്സ് 1337, നാഷണൽ സൈബർ ക്രൂ എന്നീ ഏഴ് അഡ്വാൻസ്‌ഡ് പെർസിസ്റ്റന്റ് ത്രെട്ട് ഗ്രൂപ്പുകളാ ണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് മഹാരാഷ്ട്ര സൈബർ സെൽ തി രിച്ചറിഞ്ഞിട്ടുണ്ട്.
എന്നാൽ ഇവർ നട ത്തിയ കേവലം 150 ഹാക്കിങ് ശ്രമ ങ്ങൾ മാത്രമാണ് വിജയിച്ചത്.കുൽഗാവ് ബദ്ലാപൂർ മുനിസിപ്പൽ കൗൺസിൽ, ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, ടെലികോം കമ്പനികൾ തുടങ്ങിയവയു ടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യ പ്പെട്ടവയിൽ ഉൾപ്പെടുന്നു. ഇവയിൽ പലതും ഡാർക്ക് വെബിൽ പ്രത്യക്ഷ പ്പെട്ടതായും ആരോപണമുണ്ട്. ഡിഫൻ സ് നഴ്സിങ് കോളജിൻ്റെ വെബ്സൈ റ്റും ഹാക്കർമാർ നശിപ്പിച്ചിരുന്നു. ബം ഗ്ലാദേശ്, പാകിസ്ഥാൻ, മിഡിൽ ഈസ്റ്റ്, ഇന്തോനേഷ്യ എന്നിവിടങ്ങൾകേന്ദ്രീകരിച്ചാണ് ഈ ഗ്രൂപ്പുകൾ പ്രവർ ത്തിക്കുന്നത്.
ഭീകരർക്കെതിരായ സൈനിക നട പടിയുടെ ഭാഗമായി തയ്യാറാക്കിയ റോ ഡ് ഓഫ് സിന്ദൂർ എന്ന റിപ്പോർട്ടിലാ ണ് പാക് ഹാക്കർമാർ നടത്തിയ കുറ്റ കൃത്യം സംബന്ധിച്ച വിവരങ്ങൾ പ്രതി പാദിച്ചിരിക്കുന്നത്. ഡിജിപി, സ്റ്റേറ്റ് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് തുട ങ്ങിയ നിയമ നിർവഹണ ഏജൻസി കൾക്കും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും വെടിനിർ ത്തൽ കരാറിലെത്തിയശേഷവും ഹാ ക്കർമാർ സൈബർ ആക്രമണം തുടർ ന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.അതേസമയം സൈബർ കുറ്റവാളി കൾ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്തെന്ന വാദം സൈബർ സെൽ ഉദ്യോഗസ്ഥർ തള്ളി.