ന്യൂഡല്‍ഹി: സിന്ധുനദീ ജലകരാര്‍ മരവിപ്പിച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി മുതല്‍ ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്തുതന്നെ ഒഴുകുമെന്നും ഇന്ത്യയിലെ വെള്ളം ഇന്ത്യയില്‍ മാത്രം ഉപയോഗിക്കുമെന്നും മോദി പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രതികരണം.
സിന്ധുനദീജലകരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയാണെന്നും മോദി പറഞ്ഞു. നേരത്തെ രാജ്യത്തിന് അവകാശപ്പെട്ട വെള്ളം പോലും പുറത്തേക്ക് ഒഴുക്കിയിരുന്നു. ഇനി മുതല്‍ ഇന്ത്യയിലെ വെള്ളം രാജ്യതാത്പര്യത്തിനായി ഒഴുകുമെന്നും മോദി പറഞ്ഞു.
വഖഫ് നിയമം പരിഷ്‌കരിക്കേണ്ടത് കാലോചിതമായ ആവശ്യമാണ്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിടുന്നവരാണ് ഇതിനെ എതിര്‍ക്കുന്നത്. ദരിദ്രരായ മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതിയെന്നും മോദി പറഞ്ഞു.