ചണ്ഢീഗഢ്: ക്രിസ്ത്യൻ മതപ്രഭാഷകൻ ബജീന്ദർ സിങ്ങിന് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച് മൊഹാലി കോടതി.കേസി ലെ മറ്റ് പ്രതികളായ അക്ബർ ങാട്ടി, ജതീന്ദർ കുമാർ, സിതാർ അലി, സന്ദീപ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പഞ്ചാബിലെ താജ്പൂരിലും മജ്രിയിലും ചർച്ച് ഓഫ് ഗ്ലോറി ആന്റ് വിസ്ഡം എന്ന സംഘടന നടത്തുന്നയാളാണ് സിങ്.
അത്ഭുത രോഗശാന്തിയും അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്ത് ആളു കളെ ആകർഷിക്കുന്ന സിങ്ങി നെതിരെ 2018ലാണ് പീഡനപരാതി ലഭിക്കുന്നത്. പ്രാർത്ഥിക്കാനെത്തിയ യുവതിയെ വിദേശത്തേക്ക് പോകാൻ സഹായം വാഗ്ദാനം ചെയ്ത ശേഷം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു, നഗ്നചിത്രങ്ങൾ പകർത്തി ഭീഷ ണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ പറ യുന്നത്.ഇയാളുടെ പ്രാർത്ഥനാസ്ഥല ത്തെ വോളണ്ടിയറായി പ്രവർ ത്തിച്ച മറ്റൊരു സ്ത്രീയും സിങ്ങി നെതിരെ ബലാത്സംഗപരാതി നൽകിയിരുന്നു.