ഒട്ടാവ: കാനഡ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളുടെ ഇടപെടലുണ്ടാകാൻ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഇടപെടലുണ്ടാകുമെന്നാണ് ഇന്റലിജൻസ് ഏജൻസിയായ സിഎസ്ഐഎസിന്റെ റിപ്പോർട്ടിലുള്ളത്. 2019, 21 വർഷങ്ങളി ലെ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയും ചൈനയും ഇടപെട്ടിരുന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതിനായി കൃത്രിമ ബുദ്ധി ഉപ യോഗിക്കുന്നുണ്ടെന്ന് സിഎസ് ഐഎസിൻ്റെ റിപ്പോർട്ടിൽ പറ യുന്നു. കാനഡയുടെ ജനാധിപത്യ പ്രക്രിയയിൽ ഇടപെടാൻ ശ്രമിക്കുന്നതിന് ചൈന ഇത്തരം സാങ്കേതിക വിദ്യ ഉപയോ ഗിക്കാൻ സാധ്യതയുണ്ടെന്ന് സിഎസ്ഐഎസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് വനേസ ലോയ്ഡ് വ്യക്തമാക്കി.
കനേഡിയൻ സമൂഹങ്ങളിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാനുള്ള ഉദ്ദേശ്യവും കഴി വും ഇന്ത്യൻ സർക്കാരിനുണ്ട ന്ന് ബോധ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. അതേസമയം, കാനഡയുടെ ആരോപണങ്ങളോട് ചൈനയും ഇന്ത്യയും പ്രതികരിച്ചിട്ടില്ല.ഖലിസ്ഥാൻ വിഷയത്തിലാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. ഖലിസ്ഥാൻ പ്രവർത്തകർക്കെതിരായ ഗൂഢാ ലോചനയിൽ പങ്കുണ്ടെന്ന് ആ രോപിച്ച് അംബാസഡർ ഉൾപ്പെ ടെ ആറ് ഇന്ത്യൻ നയതന്ത്രജ്ഞ രെ കാനഡ കഴിഞ്ഞ വർഷം പുറത്താക്കിയിരുന്നു.