കൊച്ചി: കേരളത്തില്‍ വീണ്ടും അതിക്രൂര കൊലപാതക ശ്രമങ്ങള്‍ അരങ്ങേറുന്നു. കൊച്ചിയെ നടുക്കി, അതിക്രൂരമായ കൊലപാതക ശ്രമം അരങ്ങേറിയത് ഇന്നലെയാണ്. എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചു. മഞ്ഞുമല്‍ പള്ളിക്ക് സമീപമാണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ കളമശേരി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിയ ശേഷം സ്വയം മുറിവേല്‍പ്പിച്ചെന്നാണ് വിവരം. ആക്രമണത്തില്‍ കുത്തേറ്റ ഭാര്യയെ മഞ്ഞുമ്മലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതക ശ്രമങ്ങളുടെ കാര്യം അജ്ഞമാണ്.