ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം. പുലർച്ചെ 5:36നാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിലുടനീളം തുടർ പ്രകമ്പനം ഉണ്ടായെന്നു നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
ഡൽഹിയിൽ 5 കിലോമീറ്റർ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജനുവരി 23ന്, ചൈനയിലെ സിൻജിയാങ്ങിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ഡൽഹി-എൻസിആറിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അതിനു രണ്ടാഴ്ച മുൻപ്, അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഡൽഹിയിൽ പ്രകമ്പനമുണ്ടാക്കി. ഭൂചലന സാധ്യതയേറിയ പ്രദേശമാണു ഡൽഹി.
4.0 Magnitude Earthquake: Early Morning Earthquake Hits Delhi-NCR Region
India News New Delhi News Earthquake Latest News Malayalam News