ന്യൂഡൽഹി: 12 വർഷങ്ങൾക്കു മുൻപ് തലസ്ഥാനത്തിന്റെ ഭരണ ചക്രം തിരിച്ചിരുന്ന കോൺഗ്രസ് പാർട്ടിക്ക് ഇത്തവണത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം. മത്സരിച്ച 70 സ്ഥാനാർഥികളിൽ 67 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടുവെന്നു പിടിഐ റിപ്പോർട്ട് ചെയ്തു.
മൂന്നാം തവണയും പൂജ്യം സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് ഏറെ തിരിച്ചടി നൽകുന്നതാണ് പുതിയ കണക്ക്. തിരഞ്ഞെടുപ്പിൽ മത്സരിച്ച ആകെ 699 സ്ഥാനാർഥികളിൽ 555 പേർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം ബിജെപി, എഎപി സ്ഥാനാർഥികൾക്കാർക്കും കെട്ടിവച്ച തുക നഷ്ടപ്പെട്ടിട്ടില്ലെന്നും പിടിഎ റിപ്പോർട്ട് ചെയ്യുന്നു.
കസ്തൂർബ നഗറിൽ മത്സരിച്ച അഭിഷേക് ദത്ത്, നംഗ്ലോയ് ജാട്ടിൽ മത്സരിച്ച രോഹിത് ചൗധരി, ബദ്‌ലിയിൽ മത്സരിച്ച ദേവേന്ദ്ര യാദവ് എന്നീ കോൺഗ്രസ് സ്ഥാനാർഥികൾക്കു മാത്രമാണു കെട്ടി വച്ച തുക നഷ്ടപ്പെടാതിരുന്നത്. 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചു, മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ സെക്യൂരിറ്റി തുകയായി 10,000 രൂപ കെട്ടിവയ്ക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ഥാനാർത്ഥികൾ 5,000 രൂപയാണ് കെട്ടിവയ്ക്കേണ്ടത്. സാധുവായ വോട്ടുകളിൽ ആറിലൊന്നു ലഭിക്കാതിരിക്കുന്ന സ്ഥാനാർഥികൾക്കാണ് ഈ കെട്ടിവച്ച തുക നഷ്ടപ്പെടുക. ഇത്തരത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികൾക്ക് കെട്ടിവച്ച തുകകൾ നഷ്ടമായത്.
34 ലക്ഷം രൂപ തട്ടിയെടുത്തു… അനന്തു നടത്തിയ പാതിവില തട്ടിപ്പിൽ മുൻ ജഡ്ജിയും പ്രതി, അനന്തകുമാറിന് ഇതുവരെ നൽകിയത് രണ്ടു കോടി രൂപ, സാമ്പത്തിക തട്ടിപ്പിന് മറയായി തട്ടിക്കൂട്ട് കമ്പനികളും അനന്തുവിന്റെ പേരിൽ