കുവൈത്ത് സിറ്റി: അറുപത് വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈത്തിന്‍റെ പുതിയ തീരുമാനം. 60 വയസിന് മുകളിലുള്ള 98,000 പ്രവാസികള്‍ക്ക് റസിഡന്‍സി ഫീസ് കുവൈത്ത് വെട്ടിക്കുറച്ചു. ഇപ്പോൾ 800 കെഡി ഫീസ് നേരിടാതെ പ്രവാസികള്‍ക്ക് റെസിഡന്‍സി നില പുതുക്കാം.
പുതിയ നടപടി കഴിഞ്ഞവർഷം അവസാനമാണ് നടപ്പിലാക്കിയത്. 2020 ഓഗസ്റ്റിലാണ് സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റോ അതിൽ കുറവോ മാത്രം കൈവശമുള്ള 60 വയസിന് മുകളിലുള്ള പ്രവാസികൾക്ക് റസിഡൻസി പെർമിറ്റിനുള്ള നിയന്ത്രണങ്ങൾ ആദ്യമായി രാജ്യത്ത് ഏർപ്പെടുത്തിയത്. അന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പ്രവാസികള്‍ക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നത് തടയുന്ന ഒരു നിരോധനം ഏർപ്പെടുത്തുകയും അതിനുശേഷം നിയന്ത്രണം നിരവധി പരിഷ്കാരങ്ങൾക്ക് വിധേയമായിരുന്നു.