BREAKING NEWS

ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു…!!! ഡൽഹിക്ക് മോദിയുടെ ​ഗ്യാരണ്ടി… ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് പ്രതീക്ഷ… ഡൽഹി മിനി ഹിന്ദുസ്ഥാൻ ആണെന്ന് മോദി….

· · 1 min read
Share: Copied!

ന്യൂഡൽഹി: ന്യൂഡൽഹിയിലേത് ഐതിഹാസിക വിജയമെന്ന് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. മോദി ഗ്യരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദിയറിയിച്ച മോദി, ന്യൂഡൽഹി ഇപ്പോൾ ദുരന്ത മുക്തമായെന്നും ആംആദ്മിയെ പരിഹസിച്ച് കൂട്ടിച്ചേർത്തു. ഡൽഹി മിനി ഹിന്ദുസ്ഥാനാണ്. ഡൽഹി ഇപ്പോൾ ബിജെപിക്ക് അവസരം നൽകിയിരിക്കുന്നു. ‘സബ്കാ സാത് സബ്കാ വികാസ്’ എന്നത് ഡൽഹിക്ക് മോദിയുടെ ​ഗ്യാരണ്ടിയാണ്. ഡൽഹി ബിജെപിയുടെ സദ്ഭരണം കാണുന്നു. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ഡൽഹിയിലും ബിജെപി പുതു ചരിത്രം രചിച്ചു.

ഡൽഹി ബിജെപിയെ മനസ് തുറന്നു സ്നേഹിച്ചു. ഈ സ്നേഹത്തിന്റെ പതിന്മടങ്ങ് വീക്ഷണത്തിന്റെ രൂപത്തിൽ തിരിച്ചു തരും. കൂടുതൽ ഊർജ്ജത്തിൽ വികസനം നടപ്പാക്കും. ഇത് സാധാരണ വിജയമല്ല. എഎപിയെ പുറത്താക്കി നേടിയ വിജയമാണ്. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു.

ബിജെപി പ്രവർത്തകരുടെ രാവും പകലും ഉള്ള പരിശ്രമമാണ് ഡൽഹിയിൽ നേടിയ ഉജ്ജ്വല വിജയം. നിങ്ങൾ ഓരോരുത്തരും വിജയത്തിന്റെ അവകാശികളാണ്. ഡൽഹിയുടെ ഉടമകൾ ഡൽഹിയിലെ ജനങ്ങളാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ ജനം വ്യക്തമാക്കി. രാഷ്ട്രീയത്തിൽ എളുപ്പ വഴികളോ, കള്ളം പറയുന്നവർക്കോ സ്ഥാനം ഇല്ലെന്ന് തെളിയിച്ചു. ഡൽഹി ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോർട്ട് സർക്യൂട്ട് ചെയ്തു. മൂന്ന് തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പൂർണ വിജയം നൽകി. ഇത്തവണ നൽകിയ വിജയം ഡൽഹിയെ പൂർണമായി സേവിക്കാൻ അനുവദിക്കും. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ സമാനതകളില്ലാത്ത വികസനം നടപ്പാക്കിയെന്ന് മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങൾ പരാമർശിച്ച് മോദി പറഞ്ഞു.

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മോദി പ്രഖ്യാപിച്ചു. അഴിമതിക്കാർ ഉത്തരം നൽകേണ്ടി വരും. ഇതും മോദിയുടെ ഗ്യാരണ്ടിയാണ്. അഴിമതിയുടെ പേരിൽ അധികാരത്തിൽ വന്നവർ തന്നെ അഴിമതി കേസിൽ അറസ്റ്റിലായി. മദ്യനയ അഴിമതിയിലും സ്കൂളിലെ അഴിമതിയിലും ജനം മറുപടി നൽകി.

പൂജ്യം നേടുന്നതിൽ കോൺഗ്രസ് ഡബിൾ ഹാട്രിക്ക്’

ഡൽഹിയിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺഗ്രസ് ഡബിൾ ഹാട്രിക്ക് നേടി. 6 തവണ പൂജ്യം സീറ്റ് നേടി പരാജയപ്പെട്ട് ഗോൾഡ് മെഡൽ നേടി. ദില്ലിയിലെ ജനത്തിന് കോൺഗ്രസിൽ ഒരു വിശ്വാസമില്ല. ഇന്ത്യ സഖ്യത്തിനും ഇക്കാര്യം മനസിലായി. ഇന്ത്യ സഖ്യം പാർട്ടികൾ ഒറ്റക്കെട്ടായി കോൺഗ്രസിനെ എതിർത്തു. അവർ കോൺഗ്രസിനെ തടയുന്നതിൽ വിജയിച്ചു. പക്ഷേ എഎപിയെ രക്ഷിക്കാനായില്ല. കോൺഗ്രസ് സഖ്യകക്ഷികളെയും നശിപ്പിക്കുന്ന പാർട്ടിയാണ്.

Delhi Election Result 2025 bjp Delhi Election Result very Satisfied Over Freeing Delhi From AAP delhi mini hindustan pm narendra modi speech after delhi election result

BREAKING NEWS
കള്ളന്മാരിലും കള്ളന്‍... കൂട്ടാളികളറിയാതെ കവര്‍ച്ച ചെയ്ത സ്വര്‍ണവും കവര്‍ന്നു, ഒളിപ്പിച്ചത് നാലേകാൽ പവൻ, വിനോദ് കുടുങ്ങിയത് പൊലീസ് ചോദ്യം ചെയ്യലില്‍
18 Nov 2026
LATEST UPDATES
ആറുമാസം കൊണ്ട് അടിയോടടി..? ഭരണത്തിൽ പ്രതീക്ഷിച്ച മാറ്റമുണ്ടായോ? വാഗ്ദാനങ്ങൾ യാഥാർഥ്യമായോ..? സതീശൻ സർക്കാർ നേരിടുന്ന വെല്ലുവിളികൾ...
18 Nov 2026
BREAKING NEWS
ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റില്‍ തടഞ്ഞു, ഏഴ് ദിവസം ഐസിയുവില്‍ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടി, മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടല്ലേ വന്നത്, വിമര്‍ശനവുമായി വളര്‍മതി
18 Nov 2026
BREAKING NEWS
"ഷാജന്‍ സ്‌കറിയ ക്രിസ്തീയ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി", അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും, അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുന്നതാണ്-പി വി അന്‍വര്‍
18 Nov 2026