ക്യാൻസർ ബാധിച്ച് മുറിച്ചുമാറ്റേണ്ടി വന്ന കൈയ്ക്ക് യാത്രാമൊഴി ചൊല്ലി പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ സംസ്കാരവും നടത്തി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ. ക്യാൻസർ ബാധയെ തുടർന്നാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ എൽഡേരിയ ഡുസെറ്റ് എന്ന 22 കാരിക്ക് തന്റെ വലതുകൈപ്പത്തി മുറിച്ചുമാറ്റേണ്ടി വന്നത്.
സൈനോവിയൽ സാക്കോമ എന്ന അപൂർവ ക്യാൻസർ ബാധിതയാണ് യുവതി. തന്റെ 19-ാം വയസിലാണ് എൽഡേരിയക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗം മൂർച്ഛിച്ചതോടെ കഴിഞ്ഞ ഒക്ടോബറിലാണ് മുട്ടിനു മുകളിൽ വച്ച് കൈമുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നത്.
ജനുവരി 15-നാണ് തന്റെ കൈയുടെ സംസ്‌കാരച്ചടങ്ങുകൾ യുവതി നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എൽഡേരിയയുടെ കാമുകനും ചടങ്ങിൽ ഭാഗമായി. സംസ്‌കാരച്ചടങ്ങുകളുടെ ചിത്രങ്ങൾ എൽഡേരിയ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഏറെ വൈകാരികമായ ഒരു കുറിപ്പും എൽഡേരിയ പങ്കുവച്ചു. എല്ലാ നല്ല ഓർമകൾക്കും വേദനകൾക്കും സന്തോഷത്തിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് എൽഡേരിയ തന്റെ ശരീരഭാഗത്തെ യാത്രയാക്കിയത്. കൈ മുറിച്ചുമാറ്റുന്നതിന് മുമ്പുള്ള ചിത്രങ്ങളും എൽഡേരിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിവരങ്ങളെല്ലാം എൽഡേരിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ആരോഗ്യം പുരോഗമിക്കുന്നുണ്ടെന്നും അവസാനവട്ട കീമോ കഴിഞ്ഞെന്നും ഇക്കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിൽ എൽഡേരിയ പറയുന്നു.
View this post on Instagram