LATEST UPDATES

‘നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുക… ഞാനാണ് മരിക്കുന്നതെങ്കിൽ ഹായ് അയയ്ക്കും… നാളെ ഞാൻ ഡ്യൂട്ടിക്കു വരില്ലാട്ടോ, പകരം വേറൊരാളാകും എത്തുക’… അറംപറ്റിയ ശ്യാംപ്രസാദിന്റെ വാക്കുകൾ…

· · 1 min read
Share: Copied!

കോട്ടയം: ഒരിക്കൽ ശ്യാം ചോദിച്ചു ‘നമ്മളിൽ ആരാണ് സാർ ആദ്യം മരിക്കുക?’. ശ്യാംപ്രസാദിന്റെ ഉറ്റസുഹൃത്ത് അടുത്തകാലത്തു മരിച്ചിരുന്നു. വേർപാട് ശ്യാമിനു വലിയ ആഘാതമായി… അന്നായിരുന്നു ആ ചോദ്യം സഹപ്രവർത്തകനോട് ചോദിച്ചത്. എന്നാൽ തന്റെ സന്തത സഹചാരിയായിരുന്ന ശ്യാമിന്റെ മരണമറിഞ്ഞ ശേഷം ഈ ചോദ്യം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രശാന്ത് കുമാറിന്റെ ഉള്ളിലിപ്പോഴും ഉണ്ടാക്കുന്ന വിഷമം ചെറുതല്ല. ഞാൻ മരിച്ചാൽ സാറിന് വാട്സാപ്പിൽ ഹായ് അയയ്ക്കുമെന്നും മറുപടി തരണമെന്നും ശ്യാം പറഞ്ഞപ്പോൾ മരണം ദൈവമാണു തീരുമാനിക്കുന്നതെന്നും ആരാണ് ആദ്യം മരിക്കുകയെന്നു പറയാൻ പറ്റില്ലെന്നും പറഞ്ഞ് പ്രശാന്ത് കുമാർ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.

നാളെ ഡ്യൂട്ടിയിലുണ്ടാവില്ലെന്നും പകരം മറ്റൊരാളാണു എത്തുകയെന്നും പറഞ്ഞാണു ശ്യാം യാത്ര പറഞ്ഞത്. പ്രശാന്ത് കുമാറും ശ്യാംപ്രസാദും ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിക്കായി ഇല്ലിക്കലിൽ എത്തിയിരുന്നു. ഇല്ലിക്കൽ മൈതാനം കണ്ടപ്പോൾ തനിക്കിവിടം മറക്കാനാവില്ലെന്നും കെഎസ്ആർടിസി ബസ് കണ്ടക്ടറായി ജോലി ലഭിക്കാനുള്ള ടെസ്റ്റ് ഇവിടെയാണു നടന്നതെന്നും പറഞ്ഞു. ശ്യാം നേരത്തെ കെഎസ്ആർടിസി കണ്ടക്ടറായിരുന്നു.പിന്നീടാണ് പൊലീസ് ഡ്രൈവറായി ജോലി ലഭിച്ചത്.
ഒരിക്കൽ അവൾക്കെല്ലാമായിരുന്നു ആ കൈ…അവൾ അഹങ്കരിച്ചിരുന്നു ആ കയ്യുടെ പിൻബലത്തിൽ… എന്നാൽ ഇന്ന് ക്യാൻസർ അവളെ ആ കയ്യിൽ നിന്നും അടർത്തിമാറ്റി… ക്യാൻസർ ബാധിച്ച് മുറിച്ചുമാറ്റേണ്ടി വന്ന കൈയുടെ സംസ്കാരം നടത്തി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ

ജോലിയുടെ ഇടവേളകളിൽ പോലീസ് വാഹനത്തിൽ ഇരുവരും ഒരുമിച്ചിരുന്നു പാട്ടുകൾ പാടുമായിരുന്നു. ശ്യാം ഒരിക്കലും തന്റെ ഡ്രൈവറായിരുന്നില്ല, ഉറ്റ സുഹൃത്തായിരുന്നു. ‘തന്റെ കുട്ടികൾ ശ്യാമിനെ അങ്കിൾ എന്നാണു വിളിച്ചിരുന്നത്. അവരെ ഞാൻ മരണവാർത്ത അറിയിച്ചിട്ടില്ല. അവന്റെ മൊബൈൽ നമ്പർ ഒരിക്കലും ഞാൻ ഡിലീറ്റ് ചെയ്യില്ല. ശ്യാം ഒരു പക്ഷേ, എന്നെ വിളിച്ചേക്കും.’ സ്വരമിടറി പ്രശാന്ത് കുമാർ പറഞ്ഞു.

കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഡ്രൈവറായ മാഞ്ഞൂർ ചിറയിൽവീട്ടിൽ ശ്യാംപ്രസാദ്(44) ആണ് തിങ്കളാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. ഏറ്റൂമാനൂർ തെള്ളകത്തെ തട്ടുകടയിലുണ്ടായ സംഘർഷത്തിനിടെയാണ് പോലീസുകാരനായ ശ്യാമിനെ ജിബിൻ കൊലപ്പെടുത്തിയത്. പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ജിബിൻ.

 

 

മുരളീധരന്റെ തോല്‍വി; അനില്‍ അക്കരയുടെ പരാതി കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നു; യഥാര്‍ഥ അന്വേഷണ റിപ്പോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുക്കും; കോടതിയില്‍ എത്തിയാല്‍ മാധ്യമങ്ങള്‍ക്കും ലഭിക്കും; റിപ്പോര്‍ട്ട് പൂഴ്ത്താനുള്ള നീക്കം കോണ്‍ഗ്രസ് വിമതര്‍ പൊളിച്ചത് ഇങ്ങനെ

BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026
BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026