ശൈശവ വിവാഹങ്ങൾ കൂടുന്നു, നടപടിയുമായി സർക്കാർ, രണ്ടു ദിവസത്തിനിടെ അറസ്റ്റിലായത് 416 പേർ, രജിസ്റ്റർ ചെയ്തത് 335 കേസുകൾ

ദിസ്പുർ: അസമിൽ ശൈശവ വിവാഹങ്ങൾ പെരുകുന്നതായി റിപ്പോർട്ട്. രണ്ടുദിവസങ്ങളായി നടന്ന ഓപ്പറേഷനിൽ 416 പേർ അറസ്റ്റിൽ‌. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണു ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 335 കേസുകൾ പൊലീസ് റജിസറ്റർ ചെയ്തു. ‘‘ശൈശവ വിവാഹത്തിനെതിരായ പോരാട്ടം അസം തുടരുന്നു. 21, 22 നടന്ന മൂന്നാം ഘട്ട ഓപ്പറേഷനുകളിൽ 416 അറസ്റ്റുകൾ രേഖപ്പെടുത്തുകയും 335 കേസുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും. ഞങ്ങൾ ധീരമായ നടപടികൾ തുടരും. ഈ സാമൂഹിക തിന്മ അവസാനിപ്പിക്കും’’ – മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് ശർമ എക്സിൽ കുറിച്ചു.

2023 മുതൽ അസമിൽ ശൈശവവിവാഹങ്ങൾക്കെതിരെ നടപടി തുടങ്ങിയതാണ് സർക്കാർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ ആദ്യഘട്ടത്തിൽ 3,483 പേരെ അറസ്റ്റ് ചെയ്യുകയും 4,515 കേസുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്തു. ഒക്ടോബറിൽ രണ്ടാം ഘട്ടത്തിൽ 915 പേരെ അറസ്റ്റ് ചെയ്തു. അന്ന് 710 കേസുകളാണ് റജിസറ്റർ ചെയ്തതെന്നും പോലീസ് അറിയിച്ചു.
ഉപയോഗിച്ചു മിച്ചംവന്ന പാചക എണ്ണ കളയരുത്! വീട്ടിലിരുന്നു ഡീസലാക്കാം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7