പാലക്കാട്: വിവാദങ്ങളോടെ തുടക്കം, പെട്ടിയിൽ തട്ടിത്തടഞ്ഞ് മുന്നേറ്റം. ഒടുക്കം പെട്ടി പൊട്ടിച്ചപ്പോൾ ജയം. അതായിരുന്നു പാലക്കാട് കുറച്ച് ആഴ്ചകൾ കൊണ്ട് കാണുവാൻ സാധിച്ചത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനൊപ്പം ഷാഫി പറമ്പിലെന്ന യുവ നേതാവിന്റെ ചാണക്യ തന്ത്രങ്ങളും കാണുവാൻ സാധിക്കും. രാഹുലിന്റെ ജയം 18715 വോട്ടുകൾക്കാണ്.
തുടക്കത്തിൽ തന്നെ ബിജെപി മുന്നേറിയപ്പോഴും അനങ്ങാതിരുന്ന ഷാഫിയും കൂട്ടരും രാഹുൽ ആദ്യം മുന്നേറിയതോടെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്മായെത്തിയത് ഇതിനുദാഹരണമാണ്. ഇടയ്ക്ക് വീണ്ടും പിന്നോട്ട് പോയിയെങ്കിലും യുഡിഎഫ് ക്യാംപ് ആഘോഷത്തിൽ തന്നെയായിരുന്നു. അതായത് ഉറപ്പിച്ച വിജയം. എത്ര ഭൂരിപക്ഷമെന്ന് മാത്രമേ അറിയുവാനുണ്ടായിരുന്നുള്ളു. .
എന്നാൽ വലതു പാളയത്തിൽനിന്ന് ഇടത്തോട്ട് ചേക്കേറിയ ഡോ സരിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് വാസ്തവം. പാലക്കാട് ബിജെപിക്കും താഴെ മൂന്നാം സ്ഥാനത്താണ് സരിൻ ഇത്തവണ ഫിനീഷ് ചെയ്തത്. കൂടാതെ ബിജെപി പാളയത്തിൽ നിന്ന് വലത് തട്ടകത്തിലെത്തിയ സന്ദീപ് വാര്യർക്ക് കോട്ടമൊന്നും തട്ടാതെയുള്ള ഒരു ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതോടൊപ്പം പാലക്കാട് ബിജെപിക്ക് വൻ വോട്ടുചോർച്ചയുണ്ടാവുകയും ചെയ്തു.
യുഡിഎഫ്- 55244, എഡിഎഫ്-37348, ബിജെപി- 38529