കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില ഭക്ഷണങ്ങൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക ചെയ്യുന്നു. തലച്ചോറിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ പ്രധാനമാണ്. ഈ പോഷകങ്ങൾ ന്യൂറോൺ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…
വാൾനട്ട്
ഒമേഗ-3 ഫാറ്റി ആസിഡായ ഡിഎച്ച്എ ധാരാളമായി അടങ്ങിയ വാൾനട്ട് തലച്ചോറിന്റെ പ്രവർത്തനത്തെയും ഓർമ്മശക്തിയെയും പിന്തുണയ്ക്കുന്നു. തലച്ചോറിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇവയിലുണ്ട്. ദിവസവും ഒരുപിടി വാൾനട്ട് കഴിക്കുന്നത് തലച്ചോറിനെ സംരക്ഷിക്കുന്നു.
ബ്ലൂബെറി
ബ്ലൂബെറിയിൽ ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ കഫീൻ, ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഓർമ്മശക്തി മെച്ചപ്പെടുത്തുക ചെയ്യുന്നു. ഇത് മാനസികാവസ്ഥയും ശ്രദ്ധയും വർദ്ധിപ്പിക്കുന്നു.
മുട്ട
മുട്ടയിൽ കോളിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുട്ടയിലെ ബി വിറ്റാമിനുകൾ തലച്ചോറിന്റെ പ്രവർത്തനത്തെയും മാനസികാവസ്ഥയെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.
മത്തങ്ങ വിത്ത്
മത്തങ്ങ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യത്തിന് നിർണായകമായ ധാതുക്കളാണ്. സിങ്ക് ഓർമ്മശക്തിയും ചിന്താശേഷിയും കൂട്ടുന്നു. അതേസമയം മഗ്നീഷ്യം മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഫാറ്റി ഫിഷ്
ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള മത്സ്യങ്ങൾ തലച്ചോറിന്റെ ഘടനയെയും പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നു. ഒമേഗ-3 ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രകടനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
മഞ്ഞൾ
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മഞ്ഞൾ വെള്ളത്തിലോ ചൂടുള്ള പാലിലോ ചേർത്ത് കുടിക്കാവുന്നതാണ്.
പാലക്ക് ചീര
ചീരയിലും മറ്റ് ഇലക്കറികളിലും വിറ്റാമിൻ കെ, ഫോളേറ്റ്, ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
തെെര്
കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണമാണ് തെെര്. പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയ തെെര് സമ്മർദ്ദം കുറയ്ക്കുകയും മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഓറഞ്ച്
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് കഴിക്കുന്നത് ശ്രദ്ധയും ഓർമ്മശക്തിയും നിലനിർത്താൻ സഹായിക്കുന്നു.