കാലിഫോർണിയ: സാംസങ് പുതിയ തലമുറ ഗാലക്സി എസ് 25, ഗാലക്സി എസ് 25+, ഗാലക്സി എസ് 25 അൾട്രാ സ്മാർട്ട്ഫോണുകൾ അടങ്ങിയ ഗാലക്സി എസ് 25 സീരീസ് അവതരിപ്പിച്ചു. സാംസങിന്റെ ആൻഡ്രോയിഡ് 15 അധിഷ്ഠിത വൺ യുഐ 7 പ്ലാറ്റ്ഫോമാണ്, എഐ സവിശേഷതകളോടെ അവതരിപ്പിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ സാന് ഹോസെയിൽ നടക്കുന്ന ഗാലക്സി അൺപാക്ക്ഡ് ലോഞ്ച് ഇവന്റിലാണ് സാംസങ് ഗാലക്സി എസ് 25 സീരീസ് സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചത്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ ചിപ്സെറ്റും, 12 ജിബി റാം എന്നിവയാണ് സാംസങ് ഗാലക്സി എസ് 25 അൾട്രയിൽ വരുന്നത്, കൂടാതെ 256 ജിബി, 512 ജിബി, 1 ടിബി. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50എംപി മെഗാപിക്സൽ അൾട്രവൈഡ്, 5x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ (OIS), 3x ഒപ്റ്റിക്കൽ സൂം ഉള്ള 10MP ടെലിഫോട്ടോ ക്യാമറ (OIS) എന്നിവ ക്യാമറ മൊഡ്യൂളിന്റെ സവിശേഷതകൾ. വിഡിയോകളിൽ നിന്ന് അനാവശ്യ ശബ്ദങ്ങൾ നീക്കം ചെയ്യാൻ കഴിയുന്ന ഓഡിയോ ഇറേസർ പോലുള്ള ഫീച്ചറുകളോടെയാണ് വരുന്നത്. ടൈറ്റാനിയം സിൽവർബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ്സിൽവർ, ടൈറ്റാനിയം ഗ്രേ കളർ ഓപ്ഷനുകളിൽ സാംസങ് ഗാലക്സി എസ് 25 അൾട്ര ലഭിക്കും.
മറ്റു സവിശേഷതകൾ
- ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
- കോർണിങ് ഗൊറില്ല ആർമർ 2 സുരക്ഷയോടെയാണ് ഫോണുകൾ എത്തുക.
- എഐ മാത്രമല്ല. വൾക്കൻ എൻജിന്, ഉയർന്ന പെർഫോമിങ് ഗ്രാഫിക്സ് പ്ലാറ്റ്ഫോം, മെച്ചപ്പെട്ട റേ ട്രെയ്സിംഗ് എന്നിവയും സാംസങ് ഈ സീരീസിൽ അവതരിപ്പിക്കുന്നു.
- 6.9 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് ഡിസ്പ്ലേയാണ് വരുന്നത്. 120 ഹെർട്സാണ് പുതുക്കൽ നിരക്ക്.
- എസ് 24ന്റെ ബോക്സി ഡിസൈനല്ല അൾട്രയിൽ വരുന്നത് വൃത്താകൃതിയിലുള്ള അരികുകളാണ ഉള്ളത്.
- S24 അൾട്രായിലെ 8.6mm കനം S25 അൾട്രായിൽ 8.2mm ആയും ഭാരം 232g-ൽ നിന്ന് 218g ആയും കുറച്ചിട്ടുണ്ട്.ഏഴ് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റുകളും ഏഴ് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
- 6 മാസത്തെ സൗജന്യ ജെമിനി അഡ്വാൻസ്ഡും 2TB ക്ലൗഡ് സ്റ്റോറേജും ഫോണിൽ വരുന്നുണ്ട്.
Keyword Summary: Samsung Galaxy S25, S25+, S25 Ultra with Snapdragon 8 Elite, Dynamic AMOLED display, One UI 7 launched globally: price, specifications