BREAKING NEWS

പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം കാട്ടുപന്നിയെ കൊന്നു കുഴിച്ചുമൂടി, രാത്രിയിൽ പന്നിയെ പുറത്തെടുത്ത് ഇറച്ചിയാക്കി മറ്റുള്ളവർക്ക് വിതരണം ചെയ്തു, ഒരാൾ അറസ്റ്റിൽ, കൂട്ടാളിക്കായി തെരച്ചിൽ

· · 1 min read
Share: Copied!

കൊ​ല്ലം: വി​ള​ക്കു​പാ​റ​യി​ൽ പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കാ​ട്ടു​പ​ന്നി​യെ ഇ​റ​ച്ചി​യാ​ക്കി വി​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ.​ ഏ​രൂ​ർ വി​ള​ക്കു​പാ​റ ക​മ്പ​ക​ത്ത​ടം മ​ഞ്ജു ഭ​വ​നി​ൽ ജോ​ബി​ൻ എ​ന്ന ജി​ബി​ൻ ജോ​സ​ഫ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സംഭവത്തിൽ ഉൾപ്പെട്ട ഇയാളുടെ കൂ​ട്ടാ​ളി സു​രേ​ഷ് ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​മ്പ​ക​ത​ടം പ​ള്ളി​ക്ക് സ​മീ​പം അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ഏ​രൂ​ർ പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ക്കുകയായിരുന്നു. തോ​ക്ക് ലൈ​സ​ൻ​സ് ഉ​ള്ള വി​ള​ക്കു​പാ​റ സ്വ​ദേ​ശി ദാ​നീ​യേ​ലി​നെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വെ​ടി​വ​യ്ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പിന്നീട് വി​ള​ക്കു​പാ​റ ക​മ്പ​ക​ത​ട​ത്തി​ൽ പ​ള്ളി​ക്ക് സ​മീ​പ​ത്ത് ഒ​രു കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും നി​യ​മ​പ്ര​കാ​രം കു​ഴി​ച്ചു മൂ​ടു​ക​യും ചെ​യ്തു.

പി​ടി​യി​ലാ​യ ജി​ബി​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്നാ​ണ് പ​ന്നി​യെ കു​ഴി​ച്ചു​മൂ​ടി​യ​ത്. രാ​ത്രി​യി​ൽ ജി​ബി​നും സം​ഘ​വും എ​ത്തി പ​ന്നി​യെ പു​റ​ത്തെ​ടു​ത്ത് മ​റ്റൊ​രി​ട​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഇ​റ​ച്ചി​യാ​ക്കി വേണ്ടപ്പെട്ടവർക്ക് എ​ത്തി​ച്ചു നൽകുകയാ​യി​രു​ന്നു. സംഭവത്തെ കുറിച്ച ്ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച അ​ഞ്ച​ൽ റേ​ഞ്ച് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ച്ചി ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടു​ക​യും ജി​ബി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെയ്തു.
ആതിരയുടെ കൊലപാതകി ഇൻസ്റ്റ​ഗ്രാം സുഹൃത്ത് ജോൺസൺ, കൊലയ്ക്കു പിന്നിൽ ഭർത്താവിനേയും കുഞ്ഞിനേയുമുപേക്ഷിച്ച് കൂടെ ചെല്ലാത്തതിലുള്ള പക

ഒ​ളി​വി​ൽ പോ​യ കൂ​ട്ടാ​ളി സു​രേ​ഷി​നെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും കേ​സി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ജി​ത്ത് അ​റി​യി​ച്ചു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ സ്ഥ​ല​ത്തു എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

BREAKING NEWS
’പാർട്ടി മാറിയേ തീരൂ’; അടിമുടി തിരുത്താൻ നേതാക്കൾക്കായി സർവേ നടത്താനുള്ള നീക്കവുമായി സിപിഎം; കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായി 83 ചോദ്യങ്ങളുള്ള ചോദ്യാവലി
02 Nov 2026
BREAKING NEWS
’സിപിഎമ്മിനെ അച്ചടക്കമുള്ള പാർട്ടിയാക്കിയത് പിണറായി വിജയന്റെ ഉറച്ച നിലപാടുകൾ; നായനാരുടെ ജനകീയ ശൈലി അനുകരിക്കാവുന്നത്: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
02 Nov 2026
BREAKING NEWS
അപകടസ്ഥലത്ത് ജഡ്ജി ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മകനെ രക്ഷിക്കാൻ തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പ്രത്യേക കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം
02 Nov 2026
BREAKING NEWS
'ആന്റി, വേഗം വരൂ! അച്ഛൻ അമ്മയെ കൊന്നു', നാട്ടുകാർ കേട്ടത് മകന്റെ അലറിക്കരച്ചിൽ!! ദമ്പതികൾ ഓസ്ട്രേലിയയിൽനിന്ന് നാട്ടിലെത്തിയത് ദിവസങ്ങൾക്ക് മുമ്പ്... ഭാര്യയെ സംശയം, മകനെ പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം 49 കാരിയെ ഭർത്താവ് കുത്തിക്കൊന്നു, തെളിവുനശിപ്പിക്കാൻ കത്തിയിലെ രക്തം കഴുകി...
02 Nov 2026