BREAKING NEWS

മോഷണത്തിനിറങ്ങിയത് അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ, ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നു- സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി, നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് ഇത്രയും വേ​ഗം എഴുന്നേറ്റ് നടക്കാനാവുമോ?… സംശയവുമായി ശിവസേന നേതാവ്

· · 1 min read
Share: Copied!

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിക്കാൻ തനിക്ക് പദ്ധതിയില്ലായിരുന്നെന്നും അമ്മയുടെ ചികിത്സയ്ക്കു പണം കണ്ടെത്താനാണു മോഷ്ടിക്കാൻ ഇറങ്ങിയതെന്നും പ്രതി മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിൻരെ മൊഴി. മോഷ്ടിച്ച് കിട്ടുന്ന പണവുമായി ബംഗ്ലദേശിലേക്കു രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തി. അതേസമയം പ്രതിയിൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, നടന്റെ വസതിയിൽനിന്നു ലഭിച്ച പ്രതിയുടെ തൊപ്പി എന്നിവ അന്വേഷണസംഘം ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറി.

ഇതിനിടെ, മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ വേഗം ആശുപത്രി വിട്ടതിൽ ശിവസേനാ (ഷിൻഡെ) നേതാവ് സഞ്ജയ് നിരുപം സംശയം പ്രകടിപ്പിച്ചു. നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് അഞ്ച് ദിവസം കഴിഞ്ഞാൽ എഴുന്നേറ്റു നടക്കാനാകുമോയെന്നും നേതാവ് ചോദിച്ചു.

മോദി വീണ്ടും പറക്കും…!! ട്രംപുമായുള്ള കൂടിക്കാഴ്ച അടുത്ത മാസം… കുടിയേറ്റക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമോ..?

ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സെയ്ഫ് 5 ദിവസത്തിനു ശേഷം കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്. വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് കാറിൽ വന്നിറങ്ങിയ താരത്തെ കാണാൻ വീടിനു മുന്നിൽ ആരാധകർ തടിച്ചുകൂടി. ചിരിച്ച് അഭിവാദ്യം ചെയ്ത് ആത്മവിശ്വാസത്തോടെയാണ് നടൻ ബാന്ദ്രാ വെസ്റ്റിലെ വസതിയിലേക്കു കയറിയത്. പേലീസ് അന്വേഷണം നടക്കുന്നതിനാൽ ഏതാനും ദിവസം അവിടെ തങ്ങും. തുടർന്ന് സമീപത്തെ ഫോർച്യൂൺ ഹൈറ്റ്സ് എന്ന സമുച്ചയത്തിൽ ഇവരുടെ ഉടമസ്ഥതയിലുള്ള വസതിയിലേക്കു മാറും.

ഇനി ഒരു ജീവനും നഷ്ടപ്പെടരുത്…!! യുക്രെയ്നുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണം…!!! ഉടനടി കരാറിൽ ഏർപ്പെടണം… ഇല്ലെങ്കിൽ റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും… ട്രംപിൻ്റെ ഭീഷണി….

13 നിലകളുള്ള സദ്ഗുരു ശരൺ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ 4 നിലകളിലാണ് നടനും കുടുംബവും താമസിക്കുന്നത്. മോഷണത്തിനായി എത്തിയ പ്രതി പുലർച്ചെ രണ്ടരയ്ക്കാണ് സെയ്ഫിനെ ആക്രമിച്ചത്. ആറു കുത്തേറ്റ നടനെ അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം ദേഹത്തുനിന്നു നീക്കിയിരുന്നു.

BREAKING NEWS
സിഎംആർഎൽ- എക്സാലോജിക്... ഒന്നാംഘട്ട കുറ്റപത്രം ഉടൻ കോടതിയിൽ!! മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ ഇ.ഡി, 3 പേർക്ക് സമൻസ്, ഈ മാസം അവസാനം ഹാജരാകാൻ നിർദേശം
18 Nov 2026
BREAKING NEWS
"അവൻ വിഡ്ഢിയാണ്, പക്ഷേ ഞാൻ ക്യാപ്റ്റനാണ്, എന്റെ അഹങ്കാരത്തിന് വഴങ്ങുകയാണെങ്കിൽ അവന്റെ ബാഗുകൾ പാക്ക് ചെയ്ത് ഇപ്പോൾ തന്നെ വീട്ടിലേക്ക് അയക്കാം, എന്നാൽ ചെന്നൈയെ വിജയിപ്പിക്കാൻ അവന് കഴിയും, അതുകൊണ്ട് എന്റെ അഭിമാനവും അഹങ്കാരവും മാറ്റിവെച്ച് അവനെ തുടർന്നും കളിപ്പിക്കും," 2023 ഐപിഎല്ലിലെ സംഭവം വെളിപ്പെ...
18 Nov 2026
BREAKING NEWS
മക്കളെ നിങ്ങളുടെ വയസാ അവരുടെ എക്സ്പീരിയൻസിന്!! കുട്ടിക്കൊലയാളികളെ വിദ​ഗ്ധമായി പൂട്ടാനുള്ള തെളിവ് കണ്ടെത്തി പോലീസ്... 17 കാരനും ഉമറും കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തി... ഉമറിനെ പൂട്ടാനുള്ള വഴി വെട്ടിത്...
18 Nov 2026
BREAKING NEWS
ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കെതിരായ അന്വേഷണം തടഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോൾ നമ്മൾ അതിന്റെ ഫലം അനുഭവിക്കുന്നു, വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ്
18 Nov 2026