കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ. രത്നകുമാരിയെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിൽ രത്നകുമാരി 16 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. ജൂബിലി ചാക്കോ ഏഴ് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. തളിപ്പറമ്പിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് രത്നകുമാരി.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ രാജിവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. അതേസമയം വോട്ടെടുപ്പിൽനിന്നും ദിവ്യ വിട്ടുനിന്നു. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം.
https://pathramonline.com/archives/238296
അതേസമയം തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ തുടക്കത്തിൽ മാധ്യമങ്ങൾക്ക് ജില്ലാ കലക്ടർ വിലക്കേർപ്പെടുത്തിയിരുന്നു. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല. പോലീസ് ഇവരെ പിൻതിരിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് വാരണാധികാരി കൂടിയായ കല്കടർ അരുൺ കെ. വിജയൻ പോലീസിന് രേഖാമൂലം നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് കലക്ടർ നിലപാട് മയപ്പെടുത്തി.