കണ്ണൂര്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ അകത്തുപ്രവേശിക്കാനാനുവദിക്കാതെ പോലീസ്. വരണാധികാരിയായ ജില്ലാ കലക്ടറുടെ നിര്ദേശ പ്രകാരമാണ് വിലക്കെന്നും പോലീസ് അറിയിച്ചു.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് വിവാദങ്ങൾക്കും മരണത്തിനും പിപി ദിവ്യയുടെ പടിയിറക്കത്തിനും ശേഷം നടക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് സംഭവം. അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്കു നടക്കുന്ന വോട്ടെടുപ്പിൽ ദിവ്യ പങ്കെടുക്കില്ല. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം.
https://pathramonline.com/archives/238278
തളിപ്പറമ്പിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.കെ. രത്നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് യുഡിഎഫ് സ്ഥാനാർഥി. 11 മണിക്ക് നടന്ന വോട്ടെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ഉച്ചയോടെ കലക്ടറുടെ സാന്നിധ്യത്തിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും.