Tag: university college

ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും...

കോളെജിലെ കത്തിക്കുത്ത്; മൂന്ന് പ്രതികള്‍ അറസ്റ്റില്‍; മുഖ്യപ്രതികള്‍ ഒളിവിലെന്ന് പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ്...

പ്രതി മുന്‍പും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു; പെണ്‍കുട്ടികളില്‍നിന്ന് സ്വര്‍ണം വാങ്ങി പണമുണ്ടാക്കല്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോളെജ് വിദ്യാര്‍ഥി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിനു പിന്നാലെ പ്രതികള്‍ക്കെതിരേ ഗുരുതര വെളിപ്പെടുത്തലുകള്‍. വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി നസീം മുമ്പും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. എംഎ ഇംഗ്ലിഷ് വിദ്യാര്‍ഥി അമ്പാടി ശ്യാംപ്രകാശിനെ നസീമിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞുവച്ച് മര്‍ദിച്ചത്...

പെണ്‍കുട്ടികളോട് എസ്എഫ്‌ഐ നേതാക്കള്‍ നടത്തിയത് അസഭ്യം നിറഞ്ഞ വാക്കുകള്‍; എല്ലാറ്റിനും പ്രിന്‍സിപ്പലിന്റെ പിന്തുണ; ആത്മഹത്യയ്ക്ക് ശ്രമിച്ച നിഖിലയുടെ വെളിപ്പെടുത്തല്‍

യൂണിവേഴ്‌സിറ്റി കോളെജില്‍ എസ്എഫ്‌ഐയുടെ സമ്പൂര്‍ണ ഗൂണ്ടായിസമാണെന്ന് മാസങ്ങള്‍ക്കുമുന്‍പ് എസ്എഫ്‌ഐയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച നിഖില. പ്രിന്‍സിപ്പല്‍ ശക്തമായ നിലപാടെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളെ കാന്റീനില്‍ കയറ്റില്ല. വാലന്റൈന്‍സ് ഡേയില്‍ യൂണിയന്‍ ഭാരവാഹികള്‍ താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ക്കുനേരെ ബലപ്രയോഗത്തിനു മുതിര്‍ന്നുവെന്നും നിഖില...

പ്രതികളായ എസ്എഫ്‌ഐക്കാര്‍ക്ക് പിഎസ്‌സിയില്‍ ഉയര്‍ന്ന റാങ്കുകള്‍; പരീക്ഷ എഴുതിയത് യൂണിവേഴ്‌സിറ്റി കോളേജില്‍; പിഎസ്‌സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു; ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്ത്…

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്‌സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. യൂണിവേഴ്‌സിറ്റി കോളേജില്‍ത്തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷയെഴുതിയതെന്നാണ് സൂചന. പരീക്ഷയില്‍ ക്രമക്കേട്...

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ് തന്നെ കുത്തിയത്; യൂണിറ്റ് സെക്രട്ടറി നസീമും ഒപ്പമുണ്ടായിരുന്നു; കുത്തേറ്റ അഖിലിന്റെ മൊഴി ഇങ്ങനെ…

തിരുവനന്തപുരം: തന്നെ കത്തികൊണ്ട് കുത്തിയത് ശിവരഞ്ജിത്തെന്ന് യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖില്‍. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കാണ് അഖില്‍ ഇത്തരമൊരു മൊഴി നല്‍കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്താണ് അഖില്‍ ഇക്കാര്യങ്ങള്‍ ഡോക്ടറിനോട് പറഞ്ഞത്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്നും...

വിദ്യാര്‍ഥിക്ക് കുത്തേറ്റു; യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടും

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. ബി.എ.പൊളിറ്റിക്സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് കുത്തേറ്റ അഖില്‍. കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജ ചര്‍ച്ചക്ക്...

ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടുന്നു?

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യാക്കുറിപ്പില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പേരെടുത്ത് പറഞ്ഞ പെണ്‍കുട്ടി ഭയം കാരണമാണ് കോളേജില്‍ നിന്നും മാറുന്ന തെന്ന് ബന്ധു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിനി കോളേജ് മാറാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന്...
Advertismentspot_img

Most Popular