ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടുന്നു?

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് വിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ആത്മഹത്യാക്കുറിപ്പില്‍ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പേരെടുത്ത് പറഞ്ഞ പെണ്‍കുട്ടി ഭയം കാരണമാണ് കോളേജില്‍ നിന്നും മാറുന്ന തെന്ന് ബന്ധു പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ത്ഥിനി കോളേജ് മാറാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇവിടെ തന്നെ പഠിച്ചാല്‍ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയമാണെന്നും വീട്ടുകാര്‍ പറഞ്ഞു. കേസുമായി മുന്നോട്ടു പോകാന്‍ ഭയമാണെന്നും വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ പറഞ്ഞു

യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം ക്യാമ്പസിലെ എസ്എഫ്‌ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണെന്നായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. ആദ്യം എസ്എഫ്‌ഐക്കാര്‍ക്കെതിരെ പെണ്‍കുട്ടി പരാതിയുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് പരാതി പിന്‍വലിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular