Tag: udf

എല്‍.ഡി.എഫ് മുന്നേറ്റം യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചുവെന്ന് സജി ചെറിയാന്‍; യു.ഡി.എഫിന്റെ വോട്ടുകള്‍ എല്‍.ഡി.എഫ് പണം കൊടുത്ത് വാങ്ങിയെന്ന് ശ്രീധരന്‍ പിള്ള

ചെങ്ങന്നൂര്‍: വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജിചെറിയാന്‍. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വിജയത്തിന്റെ സൂചനകള്‍ ലഭിച്ചെന്ന് സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ പോലും പിന്നില്‍ നിന്ന മാന്നാര്‍ പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ലഭിച്ചതെന്നും സജിചെറിയാന്‍...

ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍

ചെങ്ങന്നൂര്‍: രാഷ്ട്രീയകേരളം ഉറ്റ് നോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്നവസാനിക്കും. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി മുന്നണികള്‍. തിങ്കളാഴ്ച രാവിലെയാണ് ചെങ്ങന്നൂര്‍ പോളിങ് ബൂത്തിലേക്ക് പോകുന്നത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ചെങ്ങനൂരിലെ മത്സരം അഭിമാനപ്പോരാട്ടമായാണ് കണ്ടത്. അതിനാല്‍...

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ പിന്തുണയ്ക്കും; മുന്നണി പ്രവേശം ഇപ്പോള്‍ അജണ്ടയിലില്ലെന്ന് കെ.എം മാണി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തില്‍ തീരുമാനം. വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ക്ഷണിക്കും. മുന്നണിപ്രവേശം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കെ.എം മാണി വ്യക്തമാക്കി. കഴിഞ്ഞ ദിവസം യുഡിഎഫ് നേതാക്കള്‍ കെ.എം.മാണിയെ...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കെ.എം മാണിയുടെ വീട്ടിലെത്തി യു.ഡി.എഫ് നേതാക്കള്‍, നാളെ പറയാമെന്ന് മാണി

പാല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ പിണക്കം മറന്ന് യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചയ്ക്കായി കെ.എം മാണിയുടെ പാലായിലെ വീട്ടിലെത്തി. മുസ്ലിം ലീംഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ എന്നിവരാണ് കൂടിക്കാഴ്ച...

യു.ഡി.എഫ് മന്ത്രിസഭയിലെ മുന്‍മന്ത്രി ഗള്‍ഫ് യാത്രക്കിടെ പാകിസ്താനി യുവതിയുമായി രാത്രി പങ്കിട്ടു!!! ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു

ഗള്‍ഫ് യാത്രക്കിടെ യു.ഡി.എഫ് മന്ത്രിസഭയിലെ മുന്‍മന്ത്രി പാകിസ്താനി സുഹൃത്തായ യുവതിയുമായി ഒരുരാത്രി പങ്കിട്ടത് വിവാദമാകുന്നതായി റിപ്പോര്‍ട്ട്. മന്ത്രിയുടെ പാകിസ്താനി യുവതിയുമായുള്ള കൂടിക്കാഴ്ച അതീവ ഗൗരവത്തോടെയാണ് ഇന്റലിജന്‍സ് ബ്യൂറോ നിരീക്ഷിച്ചു വരുന്നതെന്ന് മംഗളമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ ഘടകകക്ഷി പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ ഇദ്ദേഹത്തിന്റെയും...

ലീഗ് ഓഫീസ് തല്ലിത്തകര്‍ത്തു, മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണയില്‍ മുസ്ലിം ലീഗ് ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സന്മനസിന് നന്ദി… യു.ഡി.എഫില്‍ ചേരാനില്ല; സി.പി.ഐ ശവക്കുഴി പാര്‍ട്ടി, തുറന്നടിച്ച് കെ.എം മാണി

കോട്ടയം: യുഡിഎഫില്‍ ചേരാനില്ലെന്ന് കെ.എം മാണി. ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്മമനസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മാണി വിമര്‍ശിച്ചു. സി പി ഐ ശവക്കുഴിലായ...
Advertismentspot_img

Most Popular