Tag: udf

വയനാട്ടിലെ സ്ഥാനാര്‍ഥി: തീരുമാനിക്കാതെ രാഹുല്‍; യുഡിഎഫ് കുഴങ്ങുന്നു

ബത്തേരി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കേരളത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍ നാളെ മുതല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു തുടങ്ങും. കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ 25 ദിവസം ബാക്കിനില്‍ക്കേ കോണ്‍ഗ്രസ് മത്സരിക്കാനെത്തുമോ എന്ന കാര്യത്തില്‍ ഇതുവരേയും ഡല്‍ഹിയില്‍...

ചാഴിക്കാടനെ ജനങ്ങള്‍ ഹൃദയത്തിലേറ്റി കഴിഞ്ഞു; കോട്ടയത്ത് ആവേശം വിതറി ചെന്നിത്തല

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനാണ് ചെന്നിത്തല എത്തിയത്. തോമസ് ചാഴിക്കാടനെ ജനങ്ങള്‍ ഹൃദയത്തിലേറ്റി സ്വീകരിച്ച് കഴിഞ്ഞുവെന്ന് ചെന്നിത്തല പറഞ്ഞു. തോമസ് ചാഴിക്കാടന്‍ വന്‍ മാര്‍ജിനില്‍ ജയിക്കുമെന്നും...

യുഡിഎഫിനെ ട്രോളി എം.എം. മണി..’കട്ട വെയിറ്റിങ്’..!!!

ഇടുക്കി: ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും സ്ഥാനാര്‍ഥി പട്ടിക എങ്ങുമെത്താത്ത കോണ്‍ഗ്രസിനെ ട്രോളി വൈദ്യുത മന്ത്രി എം എം മണി രംഗത്ത്. സിപിഎം പട്ടിക പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയിട്ടും മുഖ്യ എതിരാളികളായ യു ഡി എഫിന്റെ സ്ഥാനാര്‍ഥികള്‍ ആരെന്ന ചിത്രം...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി കെ.എസ്.യു മുന്‍ വനിതാ നേതാവ്

മലപ്പുറം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എസ്എഫ്‌ഐ നേതാവ് വി.പി.സാനുവിന് പിന്തുണയുമായി കെ.എസ്.യു മുന്‍ വനിതാ നേതാവ്. ഫെയ്‌സ്ബുക്കിലൂടെയാണ് കെ.എസ്.യു മുന്‍ ജില്ലാ നേതാവ് ജസ്‌ല മാടശ്ശേരി സാനുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. നാളിതുവരെ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തതിലുള്ള നിരാശയുള്ളത് കൊണ്ടും കോണിക്ക് വോട്ട് ചെയ്യാന്‍ സൗകര്യമില്ലാത്തത് കൊണ്ടും...

ശബരിമല വിഷയം സര്‍ക്കാരിന് തിരിച്ചടിയാകും; കേരളത്തില്‍ യുഡിഎഫ് കൂടുതല്‍ സീറ്റു നേടുമെന്ന സര്‍വേ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അഭിപ്രായ സര്‍വേ ഫലം പുറത്ത്. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 14 മുതല്‍ 16 സീറ്റുകള്‍ വരെ യുഡിഎഫിനു ലഭിക്കുമെന്ന് ഏഷ്യാനെറ്റ് -എസെഡ് അഭിപ്രായ സര്‍വേ. 44% വോട്ടു വിഹിതം നേടിയാകും യുഡിഎഫിന്റെ മുന്നേറ്റമെന്നും ശബരിമല വിഷയമാണു ഫലത്തെ...

10 സീറ്റുകളില്‍ കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ 'ജനമഹായാത്ര'യ്ക്കിടയില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിര്‍ദേശം. 25 ന് ദേശീയതലത്തില്‍ ആദ്യ പട്ടിക പുറത്തിറക്കാനാണു ഹൈക്കമാന്‍ഡ് ഉദ്ദേശ്യം. സംസ്ഥാന തിരഞ്ഞെടുപ്പു...

അപേക്ഷപോലും പരിഗണിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം നേതാക്കള്‍ക്കും അഭിപ്രായം; യുഡിഎഫിലേക്ക് മടങ്ങാനുള്ള പി.സി. ജോര്‍ജിന്റെ നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഭാഗമാകാനുള്ള പി.സി ജോര്‍ജിന്റെ നീക്കത്തിന് തിരിച്ചടി. മുന്നണി പ്രവേശനത്തിനുള്ള അദ്ദേഹത്തിന്റെ അപേക്ഷപോലും പരിഗണിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറായില്ല. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് പി.സി ജോര്‍ജ്ജ് കത്ത് നല്‍കിയതെന്ന് പ്രതിപക്ഷ...

പൊലീസ് അനുമതി നല്‍കിയെങ്കിലും യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ല

പമ്പ: സന്നിധാനത്തേയ്ക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയെങ്കിലും പമ്പയിലെത്തിയ യുഡിഎഫ് സംഘം പോകുന്നില്ലെന്ന് തീരുമാനിച്ചു. ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനം. സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ല. എന്നാല്‍ ഭക്തര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിലയ്ക്കലിലും പമ്പയിലും...
Advertismentspot_img

Most Popular