ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കെ.എം മാണിയുടെ വീട്ടിലെത്തി യു.ഡി.എഫ് നേതാക്കള്‍, നാളെ പറയാമെന്ന് മാണി

പാല: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ പിണക്കം മറന്ന് യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചയ്ക്കായി കെ.എം മാണിയുടെ പാലായിലെ വീട്ടിലെത്തി. മുസ്ലിം ലീംഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴചയ്ക്കെത്തിയ നേതാക്കളെ മാണി ഹസ്തദാനം നല്‍കി സ്വകിരച്ചപ്പോള്‍ ചെന്നിത്തലയ്ക്ക് കൈകൊടുക്കാന്‍ പോലും മാണി തയ്യാറായില്ല. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയുമായി മാണി അനൗപചാരികമായി ചര്‍ച്ച നടത്തിയിരുന്നു. കേരളാകോണ്‍ഗ്രസ് എമ്മിന്റെ ഉപസമിതി നാളെ ചേരാനിരിക്കെയാണ് കൂടിക്കാഴ്ച. നാളത്തെ യോഗം കഴിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെഎം മാണി പറഞ്ഞു.

അതേ സമയം മാണി യുഡിഎഫില്‍ തന്നെ തിരിച്ചെത്തുമെന്ന് യുഡിഎഫ് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം എല്‍.ഡി.എഫിനോടുള്ള നിലപാട് സംബന്ധിച്ച് കഴിഞ്ഞ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തില്‍ പി.ജെ. ജോസഫ് വിഭാഗം ഇടതുവിരുദ്ധ നിലപാട് സ്വീകരിച്ചതായി വാര്‍ത്ത വന്നിരുന്നു. എല്‍.ഡി.എഫിലേക്ക് എത്തിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്ര സീറ്റ് ലഭിക്കുമെന്ന് ഉറപ്പുണ്ടോയെന്ന ഇവരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അന്ന് മാണി വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് യു.ഡി.എഫിന്റെ മുതിര്‍ന്ന നേതാക്കള്‍ മാണിയെ വീട്ടില്‍ പോയി കണ്ടത്

Similar Articles

Comments

Advertismentspot_img

Most Popular