Tag: #train

19 ട്രെയിനുകൾ നാളെ (വെള്ളിയാഴ്ച) ഇല്ല

തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുളള പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ 19 ട്രെയിനുകള്‍ റദ്ദാക്കി. 14 പാസഞ്ചര്‍ ട്രെയിനുകളും അഞ്ചു മെമു സര്‍വീസുകളുമാണ് റദ്ദാക്കിയത്.

ഓണാവധി: സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ അനുവദിച്ചു

കൊച്ചി: ഓണം അവധി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് മൂന്ന് സ്‌പെഷ്യല്‍ ട്രെയ്നുകള്‍ കൂടി റെയില്‍വേ അനുവദിച്ചു. ബംഗളൂരു (യശ്വന്ത്പുര്‍), സെക്കന്ദരാബാദ്, നന്ദേട് എന്നിവടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും തിരികെയും സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് നടത്തുക. ബുധനാഴ്ച (ഓഗസ്റ്റ് 22) രാത്രി ഒന്‍പതിന് പുറപ്പെടുന്ന യശ്വന്ത്പുര-...

പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ 28 ട്രെയ്‌നുകള്‍ ഇവയാണ്…

കൊച്ചി: പ്രളയത്തെ തുടര്‍ന്നു നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതത്തില്‍ ഭാഗികമായ നിയന്ത്രണം തുടരുന്നു. ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബാക്കി ട്രെയിനുകള്‍ യഥാസമയം സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍: - 22114 കൊച്ചുവേളി – -ലോകമാന്യതിലക് എക്‌സ്പ്രസ് -...

ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്…

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം സാധാരണഗതിയിലാകുന്നു. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍- എറണാകുളം പാതയില്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് വൈകീട്ടോടെ സാധാരണ നിലയിലാകും. കൂടാതെ 28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. എറണാകുളം -കോട്ടയം റൂട്ടില്‍...

കേരളത്തിലെ ട്രെയിന്‍ ഗതാഗതം; ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ഇവയാണ്…

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുന്നു. പുഴകളില്‍ ജലനിരപ്പ് സുരക്ഷിത പരിധി കഴിഞ്ഞതിനാല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്. ജലനിരപ്പ് ഒരോമണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം നിലച്ചു; ദേശീയ പാതകള്‍ ഉള്‍പ്പെടെ റോഡ് ഗതാഗതവും പ്രശ്‌നത്തില്‍

കൊച്ചി: കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക വെള്ളപ്പൊക്കം തുടന്ന സാഹചര്യത്തില്‍ റെയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ദേശീയ പാതകള്‍ ഉള്‍പ്പെടെ പല ഭാഗങ്ങളില്‍ റോഡ് ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോള്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയത്തില്‍ നാളെ മുതല്‍ മാറ്റം

കൊച്ചി: കേരളത്തിലോടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റം വരുന്നു. ചില ട്രെയിനുകളുടെ സമയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സമയക്രമം. എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയുള്ള തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സര്‍വീസ് സ്ഥിരമാക്കിയിട്ടുണ്ട്. അതേസമയം എറണാകുളം ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കാനും ട്രെയിനിന്റെ സമയം...

ട്രെയിന്‍ സമയം ഇനി വാട്‌സ്ആപ്പിലും!!! നിങ്ങള്‍ ചെയ്യേണ്ടത്

ട്രെയിന്‍ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും അറിയാന്‍ ഇനി നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്‌സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്‌സ്ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന്...
Advertismentspot_img

Most Popular

G-8R01BE49R7