ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക്…

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം സാധാരണഗതിയിലാകുന്നു. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു. ഷൊര്‍ണൂര്‍- എറണാകുളം പാതയില്‍ ട്രെയിന്‍ സര്‍വീസ് ഇന്ന് വൈകീട്ടോടെ സാധാരണ നിലയിലാകും. കൂടാതെ 28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും.

എറണാകുളം -കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു. പാലക്കാട് നിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ടായിരുന്നു. കൂടാതെ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കും സര്‍വീസുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular