Tag: threat

‘ഇങ്ങോട്ട് കേറി മേയാന്‍ വന്നാല്‍ പൊളിച്ചടുക്കി ആറ്റില്‍ താഴ്ത്തും പുന്നാര മക്കളേ’ ഭീഷണിയുമായി മോഹന്‍ലാല്‍ ഫാന്‍സ്‌

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനായ എ.എം.എം.എയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച എഐവൈഎഫിന് ഭീഷണിയുമായി മോഹന്‍ലാല്‍ ആരാധകര്‍. പൊളിച്ചടുക്കി ആറ്റില്‍ താഴ്ത്തും മക്കളേ എന്നാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കുറിപ്പിലുള്ളത്. പ്രിയപ്പെട്ട എ.ഐ.വൈ.എഫ് അറിയാന്‍ മോഹന്‍ലാല്‍...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് കൃഷ്ണകുമാര്‍ നായര്‍ എന്നയാള്‍ അറസ്റ്റിലായത്. കൃഷ്ണകുമാര്‍ നായരെ ഇന്ന് കൊച്ചിയിലെത്തിക്കും. യുഎഇയില്‍ നിന്ന് ഫെയ്സ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ വധഭീഷണി മുഴക്കിയത്. ആര്‍എസ്എസുകാരനാണ് താനെന്ന് വീഡിയോയില്‍ സ്വയം വിശേഷിപ്പിച്ച ഇയാള്‍, താന്‍ ജോലി...

നിങ്ങളെ ഇല്ലാതാക്കും; ‘അമ്മയുടെ ഭാരവാഹിയാകുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ശ്വേതാ മേനോന് ഭീഷണി

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു വരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നടി ശ്വേത മേനോനു ഫോണിലൂടെ ഭീഷണി. 'നിങ്ങളുടെ മേഖലയിലുള്ളവര്‍ നിങ്ങളെ ഇല്ലാതാക്കും' എന്നായിരുന്നു ഫോണിലൂടെ ഭീഷണി. ശ്വേത ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചു. ആളെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു പൊലീസ് വിളിച്ചു...

ദീപാ നിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ. ടി സെല്‍ ചുമതലക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍: അധ്യാപിക ദീപാ നിശാന്തിനെതിരെ കൊലിവിളി നടത്തിയെന്ന പരാതിയില്‍ ബിജെപി ഐ ടി സെല്‍ ചുമതലക്കാരനായ ബിജു നായര്‍ അറസ്റ്റില്‍. തൃശൂര്‍ വെസ്റ്റ് പൊലീസ് ആണു ബിജു നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ജമ്മു കശ്മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു...

ഇത് ഹിന്ദു രാഷ്ട്രം… ഹിന്ദു ഭൂരിപക്ഷമുള്ള ഏരിയയില്‍ കളിക്കണ്ട!!! ഭീഷണിയുമായി ഹിന്ദു ഹെല്‍പ്പ് ലൈന്‍ (വീഡിയോ)

തൃശ്ശൂര്‍: പെന്തകോസ്ത് മതപ്രചരണം നടത്തുന്നുവെന്നാരോപിച്ച് ് മൂന്ന് യുവാക്കളെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്താണ് സംഭവം എന്ന് വീഡിയോ സൂചിപ്പിക്കുന്നു. ഇത്...

നഗ്നയായി അഭിനയിച്ച തമിഴ് നടിയ്ക്ക് വധഭീഷണി!!! സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയും

സിനിമയില്‍ നഗ്‌നയായി അഭിനയിച്ചതിനെ തുടര്‍ന്ന് പുതുമുഖ താരം ധന്യയ്ക്ക് വധഭീഷണി. അഞ്ജാതനായ ആരാധകന്‍ ഫോണിലൂടെയാണ് കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയത്. 18.5.2009 എന്ന ചിത്രത്തിലാണ് നടി നഗ്‌നയായി അഭിനയിച്ചത്. തമിഴ് പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ 'പോര്‍ക്കളത്തില്‍ പൂ' എന്ന...

പി. ജയരാജന് ആര്‍.എസ്.എസ്- ബി.ജെ.പി വധഭീഷണി!!! കൊട്ടേഷന്‍ പ്രതികാര നടപടി; സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം

തലശ്ശേരി: സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന് ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള വധഭീഷണിയെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസ് പ്രതി പ്രനൂപാണ് ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്....

ഞാന്‍ സ്‌കൂളില്‍ തോക്ക് കൊണ്ടുവരും…കുട്ടികളെയും അധ്യാപകരെയും കൊല്ലും!!!! ഭീഷണിയുമായി ആറാം ക്ലാസുകാരി

വാഷിങ്ടണ്‍: സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവെച്ചു കൊല്ലുമെന്ന ഭീഷണിക്കത്തുമായി ആറാം ക്ലാസ് വിദ്യാര്‍ഥിനി. ഫ്ളോറിഡയിലെ ഡേയ്വിയിലാണ് സംഭവം. നോവ മിഡില്‍ സ്‌കൂളിലെ പതിനൊന്നു വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വന്തം കയ്യക്ഷരത്തിലെഴുതിയ കത്ത് അസിസ്റ്റന്റ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിനടിയില്‍ വിദ്യാര്‍ഥിനി തന്നെയാണ് വച്ചത്....
Advertismentspot_img

Most Popular