‘ഇങ്ങോട്ട് കേറി മേയാന്‍ വന്നാല്‍ പൊളിച്ചടുക്കി ആറ്റില്‍ താഴ്ത്തും പുന്നാര മക്കളേ’ ഭീഷണിയുമായി മോഹന്‍ലാല്‍ ഫാന്‍സ്‌

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനായ എ.എം.എം.എയിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച എഐവൈഎഫിന് ഭീഷണിയുമായി മോഹന്‍ലാല്‍ ആരാധകര്‍. പൊളിച്ചടുക്കി ആറ്റില്‍ താഴ്ത്തും മക്കളേ എന്നാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കുറിപ്പിലുള്ളത്.

പ്രിയപ്പെട്ട എ.ഐ.വൈ.എഫ് അറിയാന്‍ മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നു. നിങ്ങള്‍ പ്രശസ്തി കിട്ടാന്‍ വേണ്ടി ലാലേട്ടന്റെ കോലം കത്തിച്ചത് കണ്ടു. മുഖ്യമന്ത്രിമാരുടെയും പ്രധാന മന്ത്രിയുടെയും കോലങ്ങള്‍ കത്തിക്കുന്നു അത് 4 ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാമല്ലോ. അതിലൊന്നും ഞങ്ങള്‍ക്ക് പ്രശനമില്ല. ലാലേട്ടന്‍ കൊച്ചിയില്‍ കാലു കുത്തിക്കില്ല ഷൂട്ടിങ് തടയും എന്നൊക്കെ പറയുന്നത് കേട്ടു. എന്റെ പുന്നാര മക്കളേ..ധൈര്യം ഉണ്ടോ അങ്ങനെ ചെയ്യാന്‍. മോഹന്‍ ലാല്‍ ഫാന്‍സ് വെല്ലുവിളിക്കുന്നു നിങ്ങളെ. പിന്നെ ഒരു കാര്യം..ഞങ്ങള്‍ക്ക് ജാതി,മതം,രാഷ്ട്രീയം, ഇല്ല. ഒറ്റവികാരം മോഹന്‍ലാല്‍. ആവശ്യമില്ലാതെ ഇങ്ങോട്ട് കേറി മേയാന്‍ വന്നാല്‍ പൊളിച്ചടുക്കി ആറ്റില്‍ താഴ്ത്തും പുന്നാര മക്കളേ. പറയുന്നത് ആരാണെന്ന് മനസിലാക്കി വെച്ചോ മോഹന്‍ലാല്‍ ഫാന്‍സ, ഇതാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ്.

ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മോഹന്‍ലാല്‍ ആരാധകരിലൂടെയും ഈ പോസ്റ്റ് പ്രചരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ താരത്തെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് രേവതിയുള്‍പ്പടെയുള്ളവര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാല് പേര്‍ സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കൊച്ചിയിലും ആലപ്പുഴയിലുമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular