Tag: suresh gopi
കോണ്‍ഗ്രസ് ഭാഗത്തേക്ക് പോയ സുരേഷ് ഗോപിക്ക് കാലിടറി; ഉടന്‍ കമന്റുമായി വെങ്കയ്യ
ന്യൂഡല്‍ഹി: രാജ്യസഭയില്‍ രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റില്‍നിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയില്‍ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു....
മോഹന്‍ലാലും സുരേഷ് ഗോപിയും വേണ്ട; തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാന്‍ കെട്ടയിറക്കേണ്ടതില്ലെന്ന നിലപാടില്‍ ബിജെപി
തിരുവനന്തപുരം: മോഹന്‍ലാലും സുരേഷ് ഗോപിയുമല്ല, തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സൂചന. മിസോറം ഗവര്‍ണറായി നിയോഗിതനായിരിക്കുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി എത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമായതായിട്ടാണ് സൂചനകള്‍.
സിനിമാതാരങ്ങളായ സുരേഷ്ഗോപിയുടെയും മോഹന്‍ലാലിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ സുരേന്ദ്രന്റെയും പേരുകള്‍ പറഞ്ഞു കേട്ടിടത്ത് കുമ്മനം...
മോദിയുടെ 15 ലക്ഷം പോലെ സുരേഷ് ഗോപിയുടെ വാഗ്ദാനവും.. ?
വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായിരുന്നു ഏഷ്യനെറ്റ് ചാനലിലെ കോടീശ്വരന്‍. സുരേഷ് ഗോപി അവതാരകനായെത്തിയ പരിപാടിക്ക് നല്ല റേറ്റിംഗും ഉണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കോടീശ്വരന്‍ പരിപാടിയില്‍ അവതാരകനായ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം തനിക്ക് നല്‍കിയില്ലെന്ന് ആരോപിച്ച് ഇപ്പോള്‍...
ബിജെപി സ്ഥാനാര്‍ഥി: മോഹന്‍ലാല്‍ ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ നടന്‍ മോഹന്‍ലാല്‍ ഇതുവരെ സമ്മതംമൂളിയിട്ടില്ല. തന്നെ മത്സരിപ്പിക്കുമെന്ന കഥകളെപ്പറ്റി ഒന്നും അറിയില്ലെന്ന് രാജ്യസഭാംഗമായ സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പിന് ബി.ജെ.പി. ചില മണ്ഡലങ്ങളെ താരപ്രഭയില്‍ മുക്കുമെന്ന പ്രചാരണത്തിനിടെയാണ് താരങ്ങളുടെ മനസ്സ് തുറക്കല്‍.
മോഹന്‍ലാല്‍ ബി.ജെ.പി.യിലേക്കെന്ന, തുടക്കത്തിലേ പ്രചരിച്ച അഭ്യൂഹം...
സുരേഷ് ഗോപി ലോക്‌സഭാ സ്ഥാനാര്‍ഥിയാകും; മോഹന്‍ലാലിന് രാജ്യസഭാ സീറ്റ്; ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാകും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.
നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും...
‘നിലമ്പൂര്‍ ആയോ.. പറയണേ.. നിലമ്പൂര്‍ എത്തിയാല്‍ പിന്നെ അവിടുന്ന് ഒരു ബസ് പിടിച്ചാ മതി.. ഫ്‌ളൈറ്റ് യാത്രയ്ക്കിടെ സുരേഷ് ഗോപിയോട് അമ്മൂമ്മ.. വിഡിയോ വൈറല്‍
'നിലമ്പൂര്‍ ആയോ.. പറയണേ.. നിലമ്പൂര്‍ എത്തിയാല്‍ പിന്നെ അവിടുന്ന് ഒരു ബസ് പിടിച്ചാ മതി..' നടനും എംപിയുമായ സുരേഷ്‌ഗോപിയോട് ഒരു അമ്മൂമ്മയുടെ ചോദ്യമാണിത്. ഏറെ കൗതുകം ഈ നിലമ്പൂര്‍ അന്വേഷണം വിമാനത്തിന്റെ ഉള്ളിലിരുന്നു കൊണ്ടാണ് എന്നതാണ് രസം. അമ്മൂമ്മയുടെ അടുത്തിരുന്നവര്‍ ഈ ചോദ്യം മൊബൈലില്‍...
യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് സുരേഷ് ഗോപി
കോഴിക്കോട്: യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് എം.പി. സുരേഷ് ഗോപി.കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും. ഇല്ലെങ്കില്‍ വിഷയത്തില്‍ സമാനമനസ്‌കരായ ആളുകളുടെ...
നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നുവെന്ന് സുരേഷ് ഗോപി; കപടത തീരെ ഇല്ലാത്ത പാവം മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജു
ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് സുരേഷ് ഗോപി എംപി. കപടതകള്‍ തീരെ ഇല്ലാത്ത പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നെന്നും സുരേഷ് ഗോപി.
ഒരു പച്ചയായ മനുഷ്യന്‍. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത് ഞാന്‍ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ...