Tag: Snake
മേയറുടെ ഓഫീസില്‍ മൂര്‍ഖന്‍..!! രണ്ടാം നിലയില്‍ പട്ടാപ്പകല്‍ പാമ്പ് എങ്ങെനെയെത്തി..? ഒരാഴ്ചയ്ക്കിടെ ഓഫീസില്‍ കണ്ടെത്തുന്ന നാലാമത്തെ പാമ്പ്
കോര്‍പറേഷന്‍ ഓഫിസിന്റെ രണ്ടാം നിലയിലുള്ള മേയറുടെ ഓഫിസിനു മുന്നില്‍ മൂര്‍ഖന്‍ പാമ്പ്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 കഴിഞ്ഞപ്പോഴാണ് പാമ്പിനെ കണ്ടത്. തല്ലിക്കൊന്നെങ്കിലും വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയത് എങ്ങനെയെന്നു സംശയം. പാമ്പിനെ കാണുമ്പോള്‍ മേയര്‍...
ഉത്ര വധക്കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചു
ഉത്ര വധക്കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചിരിക്കുന്നു. ടിന്നിലാക്കി ഭര്‍ത്താവ് സൂരജ് കൊണ്ടുവന്ന പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്നു ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. വീടിനു സമീപത്തുനിന്നു ലഭിച്ച ടിന്നിലുണ്ടായിരുന്ന പാമ്പിന്റെ ശല്‍ക്കങ്ങളും ഉത്രയുടെ ശരീരത്തില്‍ പാമ്പു കടിയേറ്റ ഭാഗത്തു നിന്നു ശേഖരിച്ച സാംപിളും കുഴിച്ചിട്ടിരുന്ന പാമ്പിന്റെ അവശിഷ്ടവുമാണ്...
അടച്ചിട്ട സ്വർണക്കടയിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു; കട തുറക്കാൻ എത്തിയപ്പോൾ കണ്ടത്…
ലോക്ക് ഡൗൺ ആയതിനാൽ പൂട്ടിക്കിടന്ന സ്വർണക്കടയ്ക്കുള്ളിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു. കണ്ണൂർ പയ്യന്നൂരിലെ ജനത ജ്വല്ലറിയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെയും മുട്ടകളെയും ഉൾപ്പെടെ പരിചരണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
പയ്യന്നൂരിൽ ദിവസങ്ങളോളം പൂട്ടിയിട്ട കട തുറന്ന് നോക്കിയ ഉടമ ശരിക്കും ഞെട്ടിയത്...
വെള്ളപ്പൊക്കത്തിനിടെ ഹെല്‍മറ്റില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍
അങ്കമാലി: അങ്കമാലിയില്‍ വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്തിരുന്ന ബൈക്കില്‍ വച്ചിരുന്ന ഹെല്‍മെറ്റില്‍ കയറിയ പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍. ഇതര സംസ്ഥാന തൊഴിലാളിയായ വീരമണി (32)ക്കാണ് പാമ്പുകടിയേറ്റത്.
വീരമണി ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്ത് വെള്ളം കയറിയിരുന്നു. ഇതില്‍നിന്നു വന്ന പാമ്പ് ആകാമെന്നാണ് കരുതുന്നത്....
കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല; ബോണറ്റ് തുറന്നപ്പോള്‍ ഉടമ ഞെട്ടി!!!
മേപ്പയൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല, കാറിന്റെ ബോണറ്റ് തുറന്ന ഉടമസ്ഥന്‍ കണ്ടത് പത്തടി നീളമുള്ള പെരുമ്പാമ്പിനെ. കീഴരിയൂര്‍ നമ്പൂരികണ്ടി അബ്ദുല്‍സലാമിന്റെ കാറിന്റെ ബോണറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. സമീപപ്രദേശങ്ങളിലൊക്കെ വെള്ളംകയറിയിരുന്നെങ്കിലും സലാമിന്റെ വീട്ടില്‍ കയറിയിരുന്നില്ല.
അകലാപ്പുഴയുടെ കൈവഴിയായ നെല്ല്യാടിപ്പുഴയില്‍ നിന്ന് 250...
വീട്ടിലേക്ക് തിരിച്ചു പോകുന്നവര്‍ പ്രധാനമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…
കൊച്ചി: മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങി തുടങ്ങുകയാണ്. ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവര്‍ക്കും. വീട്ടിലേക്ക് തിരികെ കയറുമ്പോള്‍ നിങ്ങള്‍ ഇത്രയും കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം:
രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്:
വീടിനകത്ത് വൈദ്യുതി ഷോര്‍ട്ടേജ് മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത്...
കടിച്ച പാമ്പ് കാലില്‍ ചുറ്റിപ്പിടിച്ചു; രക്ഷയില്ലാതെ പാമ്പുമായി ആശുപത്രിയിലേക്ക് ഓടെടാ ഓട്ടം
ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ പാമ്പ് കടിച്ചു. കടി വിടാത പാമ്പ് കര്‍ഷകന്റെ കാലില്‍ ചുറ്റി. തുടര്‍ന്ന് കാലില്‍ ചുറ്റിയ പാമ്പുമായി കര്‍ഷകന്‍ ആശുപത്രിയിലേക്ക് ഓടി.
ബിഹാറിലെ മധേപുരയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. തന്റെ കൃഷിയിടത്തില്‍ ജോലിയെടുക്കുന്നതിനിടെയാണ് കര്‍ഷകന്‍ അബദ്ധത്തില്‍ പാമ്പിനെ ചവിട്ടിയത്. ഇതോടെ...
അഭിനയിക്കുന്നതിനിടെ നടി പാമ്പ് കടിയേറ്റ് മരിച്ചു!!! വിഷമിറക്കാന്‍ സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചെന്ന് റിപ്പോർട്ട്
ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ വച്ച് പാമ്പുകടിയേറ്റ് നടി മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന വയോധികയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം.
വേദിയില്‍ അഭിനയിക്കുന്നതിനിടെ കൈയ്യില്‍ പിടിച്ചിരുന്ന പാമ്പ് കാളിദാസിയെ കടിക്കുകയായിരുന്നു. പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു....