Tag: remya nambeesan

ഇനി കാത്തുനില്‍ക്കേണ്ട..!! ശബരിമലയില്‍ പോകാം; രമ്യയുടെ ആഗ്രഹം സഫലമായി..!!!

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിവന്നപ്പോള്‍ സന്തോഷിച്ചവരുടെ കൂട്ടത്തില്‍ നടി രമ്യാനമ്പീശനും. വര്‍ഷങ്ങള്‍ക്കു മുന്‍പ് രമ്യാ നമ്പീശന്‍ ആലപിച്ച അയ്യപ്പ ഭക്തിഗാനം ആണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വീണ്ടും തരംഗമാകുന്നത്. ഒരു തുളസിയില എങ്കിലും ആയിരുന്നെങ്കില്‍ ശബരിമലയിലെത്താമായിരുന്നു എന്ന ആഗ്രഹമാണു ഗാനത്തിലൂടെ താരം...

കുരുന്നുകളോടൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ ആടിപ്പാടി പാര്‍വ്വതിയും രമ്യയും റിമയും!!! വൈദ്യ സഹായവുമായി മഞ്ജു വാര്യര്‍

പത്തനംതിട്ട: നാടന്‍ പാട്ടുകളും പാവകളിയുമൊക്കെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുരുന്നുകള്‍ക്ക് ആശ്വാസം പകര്‍ന്ന് നടിമാരായ രമ്യാ നമ്പീശനും പാര്‍വതിയും റിമ കല്ലിങ്കലും. പത്തനംതിട്ട ജില്ലയിലെ വല്ലന ടികെഎംആര്‍ വിഎച്ച്എസ്എസില്‍ നടത്തിയ സാംസ്‌കാരിക പരിപാടിയിലാണ് മൂവരും കുരുന്നുകള്‍ക്ക് ആശ്വാസം പകരാനെത്തിയത്. സംസ്ഥാന വനിതാ ശിശു വികസന...

ദിലീപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായി; തീരുമാനങ്ങള്‍ എടുക്കുന്നത് ചിലര്‍ മാത്രം; ഗണേഷ് കുമാറിന്റെ വാക്കുകള്‍ കാണിക്കുന്നത് മറുപക്ഷത്തിന്റെ നിലവാരം; വിവാദങ്ങളില്‍ തുറന്നടിച്ച് രമ്യാനമ്പീശന്‍

ദിലീപിനെ 'അമ്മ' സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായിട്ടെന്ന് നടി രമ്യ നമ്പീശന്‍. തീരുമാനങ്ങള്‍ എക്സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കേണ്ടതാണ്. നേരത്തെ എടുത്ത തീരുമാനമാണെങ്കില്‍ എന്തുകൊണ്ട് അറിയിച്ചില്ല?. സംഘടനയില്‍ ചിലര്‍ മാത്രം തീരുമാനം എടുക്കുകയാണ്. നടിമാരെ അപഹസിച്ച ഗണേഷ് കുമാറിനെതിരെയും രമ്യ നമ്പീശന്‍ തുറന്നടിച്ചു. ഗണേഷിന്റെ വാക്കുകള്‍...

സിദ്ദിഖിന് മറുപടിയുടമായി രമ്യാ നമ്പീശന്‍; പ്രസ്താവനകള്‍ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പറിയിച്ച ഒരു നടിയായ രമ്യാനമ്പീശനും രാജിവച്ച നടിമാര്‍ക്ക് പിന്തുണ അറിയിച്ച പൃഥ്വിരാജിനും എതിരായി കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖ് രംഗത്തെത്തിയിരുന്നു. ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ്...

ദിലീപിനെതിരായ നടപടി മരവിപ്പിച്ചത് പൃഥ്വിയും രമ്യയും ഉള്‍പ്പെട്ട കമ്മിറ്റിയെന്ന് നടന്‍ സിദ്ദിഖ്; അന്നൊന്നും അവര്‍ പുറത്തു പറഞ്ഞില്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്ന് എ.എം.എം.എ സെക്രട്ടറി നടന്‍ സിദ്ദിഖ് പ്രതികരിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. അഞ്ചോ ആറോപേര്‍...

‘ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല, കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് രമ്യാ നമ്പീശന്‍

കോഴിക്കോട്: താരസംഘടനയായ അമ്മയില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെക്കുമെന്ന് നടി രമ്യാ നമ്പീശന്‍. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിലാണ് രമ്യയുടെ പ്രതികരണം.' നിരുത്തരവാദിത്വപരമായ തീരുമാനം ഒരു സംഘടന എടുക്കാമോ എന്നാണ് എന്റെ ചോദ്യം. അവിടെ നിന്ന് പോരാടിയിട്ട് കാര്യമില്ല എന്ന ബോധ്യത്തിന്റെ...

‘അമ്മ’യില്‍ കൂട്ടരാജി; ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് നടിമാര്‍. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ...

മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റാകുമെന്ന് സൂചന; സംഘടനക്കെതിരെ പരസ്യ പ്രതികരണം നടത്തിയ പൃഥ്വിരാജിനും രമ്യാ നമ്പീശനും എതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തില്‍ അടിമുടി അഴിച്ചുപണി നടത്താന്‍ ഒരുങ്ങുന്നതായി വിവരം. പ്രസിഡന്റായി മോഹന്‍ലാല്‍ എത്തിയേക്കുമെന്നാണ് സൂചന. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി...
Advertismentspot_img

Most Popular