ഇനി കാത്തുനില്‍ക്കേണ്ട..!! ശബരിമലയില്‍ പോകാം; രമ്യയുടെ ആഗ്രഹം സഫലമായി..!!!

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിവന്നപ്പോള്‍ സന്തോഷിച്ചവരുടെ കൂട്ടത്തില്‍ നടി രമ്യാനമ്പീശനും. വര്‍ഷങ്ങള്‍ക്കു മുന്‍പ് രമ്യാ നമ്പീശന്‍ ആലപിച്ച അയ്യപ്പ ഭക്തിഗാനം ആണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വീണ്ടും തരംഗമാകുന്നത്. ഒരു തുളസിയില എങ്കിലും ആയിരുന്നെങ്കില്‍ ശബരിമലയിലെത്താമായിരുന്നു എന്ന ആഗ്രഹമാണു ഗാനത്തിലൂടെ താരം പങ്കുവച്ചിരുന്നത്. ഇനി അങ്ങനെ തുളസിയില ആയി വേണ്ട. സ്ത്രീ ആയി തന്നെ രമ്യയ്ക്ക് പമ്പയില്‍ കുളിക്കാം, മലചവിട്ടാം, അയ്യപ്പനെ വണങ്ങാം… എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു മലചവിട്ടാമെന്ന കോടതി വിധി വന്നതോടെ ആഗ്രഹം സാധച്ചതിന്റെ സന്തോഷത്തിലാണു രമ്യയെന്നു ഗാനത്തിനു സംഗീതം പകര്‍ന്ന ഒ.കെ. രവിശങ്കര്‍ പറഞ്ഞു. രവിശങ്കര്‍ ഫെയ്‌സ് ബുക്കിലൂടെ ഈ ഗാനം വീണ്ടും പങ്കുവെക്കുകയും ചെയ്തു.
2013ലാണു രമ്യ നമ്പീശന്‍ ആലപിച്ച ഗാനം ‘തുളസീമണം’ എന്ന ആല്‍ബം എത്തിയത്. ദിനേഷ് കൈപ്പിള്ളിയുടെതാണു വരികള്‍.

Similar Articles

Comments

Advertismentspot_img

Most Popular