Tag: rahul

രാഹുല്‍ കേരളത്തിലെത്തി; വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം മൂന്ന് ദിവസം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളെ കണ്ട് നന്ദി അറിയിക്കാനാണ് രാഹുല്‍ കേരളത്തിലെത്തിയത്. നാളെയും മറ്റന്നാളും രാഹുല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. കരിപ്പൂരില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം...

നമുക്ക് ഇപ്പോഴും 52 എം.പിമാരുണ്ട്; ഓരോ ദിവസവും ബിജെപിക്കെതിരായി പോരാടും

ന്യൂഡല്‍ഹി: നമുക്ക് ഇപ്പോഴും 52 എം.പിമാരുണ്ടെന്നും ഓരോ ദിവസവും നാം പാര്‍ലമെന്റില്‍ ബി.ജെ.പിയ്ക്ക് എതിരായി പോരാടുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ കോണ്‍ഗ്രസ് എം.പിമാരോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി സ്വയം ഉയിര്‍ത്തെണീക്കും. നമുക്കതിന് സാധിക്കും....

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഒബിസി, എസ്‌സി-എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ളയാളെ പരിഗണിക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ അധ്യക്ഷപദത്തിലേക്ക് ഒ ബി സി, എസ് സി-എസ് ടി വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ ആരെങ്കിലും പരിഗണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്തപരാജയത്തെ തുടര്‍ന്നാണ് പാര്‍ട്ടി...

ഒരുമാസത്തിനകം കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആള് വരട്ടെ എന്ന നിലപാട് രാഹുല്‍ ഗാന്ധി കൈക്കൊണ്ടത്. മുതിര്‍ന്ന നേതാക്കളും പ്രിയങ്കാ ഗാന്ധിയും പലവട്ടം അനുനയ ചര്‍ച്ചകള്‍...

അമേഠിയില്‍ രാഹുല്‍ 30,000 വോട്ടുകള്‍ക്ക് പിന്നില്‍; 2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി

അമേഠിയില്‍ രാഹുല്‍ ഗാന്ധി 30,000ലധികം വോട്ടുകള്‍ക്ക് പിന്നില്‍. വയനാട്ടില്‍ 1,09,612 വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്. 2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി 291 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു. എന്‍ഡിഎ 338 സീറ്റുകളിലാണ് മുന്നിലുള്ളത്. വീണ്ടും മോദി ഭരണം 295 സീറ്റുകളില്‍ ബിജെപി തനിച്ച് ലീഡ് ചെയ്യുന്നു. എന്‍ഡിഎയുടെ...

രാഹുലിന്റെ ഭൂരിപക്ഷം ഒരുലക്ഷം കടന്നു; സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കോണ്‍ഗ്രസ് ലീഡ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. രാഹുല്‍ മത്സരിച്ച മറ്റൊരു മണ്ഡലമായ അമേഠിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെയും രാഹുല്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാവാതെ ബിജെപി. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇവിടെ കുമ്മനം രാജശേഖരനേക്കാള്‍...

ബിജെപി ഇതര സര്‍ക്കാറിനുള്ള നീക്കം സജീവം; ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ നടക്കാനിരിക്കെ കേന്ദ്രത്തില്‍ ബി ജെ പി ഇതരസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം സജീവം. ടി ഡി പി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബി ജെ...

പ്രധാനമന്ത്രി പദം; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിന് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തില്‍ കോണ്‍ഗ്രസിന് താത്പര്യമില്ലെന്നും അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്നും ഞാന്‍ പറഞ്ഞതായുള്ള വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയതും വര്‍ഷങ്ങളുടെ ചരിത്രവുമുള്ളതാണ് ഞങ്ങളുടെ പാര്‍ട്ടി. അവസരം കിട്ടിയാല്‍ ഞങ്ങള്‍...
Advertismentspot_img

Most Popular