അമേഠിയില്‍ രാഹുല്‍ 30,000 വോട്ടുകള്‍ക്ക് പിന്നില്‍; 2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി

അമേഠിയില്‍ രാഹുല്‍ ഗാന്ധി 30,000ലധികം വോട്ടുകള്‍ക്ക് പിന്നില്‍. വയനാട്ടില്‍ 1,09,612 വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്.

2014ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി ബിജെപി
291 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നു. എന്‍ഡിഎ 338 സീറ്റുകളിലാണ് മുന്നിലുള്ളത്.

വീണ്ടും മോദി ഭരണം
295 സീറ്റുകളില്‍ ബിജെപി തനിച്ച് ലീഡ് ചെയ്യുന്നു. എന്‍ഡിഎയുടെ ആകെ ലീഡ് 330 സീറ്റുകളിലാണ്.

മോദി ലക്ഷം കടന്നു
ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നരേന്ദ്രമോദിയുടെ ലീഡ് ഒരു ലക്ഷം കടന്നു.

ജയപ്രദയെ പിന്നിലാക്തി അസം ഖാന്‍
ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദ പിന്നില്‍. എസ്‍പിയുടെ അസം ഖാനാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിന്നില്‍
കര്‍ണാടകത്തിലെ കലബുര്‍ഗിയില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിന്നില്‍.

SHARE