Tag: parents

പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് വടക്കാഞ്ചേരി സ്വദേശികള്‍; മാതാപിതാക്കളെ കണ്ടെത്താന്‍ സഹായകമായത് സി.സി.ടി.വി ദൃശ്യങ്ങള്‍

കൊച്ചി: പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കള്‍ വടക്കാഞ്ചേരി സ്വദേശികളാണ്. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്തു. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ്...

അപകടത്തില്‍ മരിച്ച മകന് അന്ത്യചുംബനം നല്‍കിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: ഏകമകന്‍ അപകടത്തില്‍ മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശി നിഷാന്ത് (20), സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരന്‍ (20) എന്നിവര്‍ കഴിഞ്ഞ ദിവസം നാദംപാളയത്തു ബൈക്കപകടത്തില്‍ മരിച്ചിരുന്നു. നിഷാന്തിന്റെ മാതാപിതാക്കളായ ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവര്‍...

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ ഫുള്‍സ്ലീവ് മുറിച്ചെന്ന് പരാതി; രക്ഷിതാക്കള്‍ പ്രതിഷേധിക്കുന്നു

കോഴിക്കോട്: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ ഫുള്‍സ്ലീവ് മുറിച്ചു കളഞ്ഞതായി പരാതി. കോഴിക്കോട് ദേവഗിരി സിഎംഐ സ്‌കൂളിലാണ് സംഭവം. ഫുള്‍സ്ലീവ് കൈ ധരിച്ചെത്തിയ ചില വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതായും ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധിക്കുകയാണ്. ഫുള്‍സ്ലീവ് കട്ട് ചെയ്യാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍...

വീണ്ടും ദുരഭിമാനക്കൊല; പ്രണയിച്ചതിന് 24കാരിയെ മാതാപിതാക്കള്‍ ചുട്ടുകൊന്നു!!!

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചതിന് മാതാപിതാക്കള്‍ ഇരുപത്തുനാലുകാരിയായ മകളെ ജീവനോടെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി തല്‍ക്ഷണം മരിച്ചു. സംഭവത്തില്‍ യുവതിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ...

ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണം; മാതാപിതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കുടുംബത്തിന് വേണ്ടി നിവേദനം മുഖ്യമന്ത്രിക്ക് അയച്ചത്. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അന്വേഷണം സിബിഐക്കു...

കുട്ടിയെ പ്ലാറ്റ്‌ഫോമില്‍ ഇരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി!!!

തെലുങ്കാന: കുട്ടിയെ പ്ലാറ്റ്ഫോമിലിരുത്തിയ ശേഷം ദമ്പതികള്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ തപ്റന്‍ മണ്ഡലിലാണ് സംഭവം. നിസാമാബാദ് ജില്ലക്കാരായ ഒന്റേതു കാശി റാമും ഭാര്യ പത്മ ജവനിയുമാണ് ആത്മഹത്യ ചെയ്തത്. മൃതദേഹങ്ങളില്‍ നിന്നും ലഭിച്ച ആധാര്‍ കാര്‍ഡിലെ വിവരങ്ങളിലൂടെയായിരുന്നു പൊലീസ് ഇവരെ...
Advertismentspot_img

Most Popular