Tag: NIPAH

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശരിയല്ല; മുജീബിന്റെ മരണം നിപ ബാധിച്ചല്ല; എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരണം

കോഴിക്കോട്: മേപ്പയൂര്‍ സ്വദേശി മുജീബിന്റെ മരണകാരണം എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന പരിശോധനയേത്തുടര്‍ന്നാണ് സ്ഥിരീകരണം. മുജീബിന്റെ ഭാര്യയുള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുജീബിന്റെ മരണം നിപ കാരണമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിലടക്കം ആരോഗ്യവകുപ്പ്...

വീണ്ടും ഭീതിയോടെ കോഴിക്കോട്‌; നിപ്പയ്ക്ക് പിന്നാലെ ഷിഗെല്ലയും; രോഗം ബാധിച്ച രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്തെ വിറപ്പിച്ച നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്‍ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ട സഹോദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍...

സ്‌കൂളുകള്‍ ചൊവ്വാഴ്ച തന്നെ തുറക്കും; നിയന്ത്രണങ്ങള്‍ എല്ലാം നീക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തിക്കും. നിപ്പ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും. നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്നും ആരോഗ്യ...

മാസ്‌ക് ധരിച്ചത് കോമാളിത്തരമെന്ന് ഭരണപക്ഷം; നിപ്പ പശ്ചാത്തലത്തില്‍ എംഎല്‍എ മാസ്‌കും ഗ്ലൗസും ധിരിച്ചതില്‍ നിയമസഭയില്‍ തര്‍ക്കം

തിരുവനന്തപുരം: നിയമസഭയില്‍ വര്‍ഷകാല സമ്മേളനം ചേര്‍ന്നപ്പോള്‍ സംഭവിച്ചത് നാടകീയ സംഭവങ്ങള്‍. നിപാ വൈറസ് ബാധിച്ച കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍നിന്നുള്ള എംഎല്‍എ എത്തിയത് മാസ്‌ക് ധരിച്ച്. ഇത് സഭയില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ്മാസ്‌ക്കും ഗ്ലൗസ്സും ധരിച്ച് സഭയില്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം...

ഒരാള്‍ കൂടി മരിച്ചു; നിലയ്ക്കാതെ നിപ്പ മരണം; നിപ്പയില്ലെന്ന് കണ്ടെത്തിയ ആളും മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് അടങ്ങാതെ വ്യാപിക്കുന്നു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാല്‍ ഇവര്‍ക്ക് നിപ്പയില്ലെന്ന് കഴിഞ്ഞ ദിവസം പരിശോധനയില്‍ തെളിഞ്ഞിരുന്നു. കോഴിക്കോട് രണ്ടാമത്തെ മരണമാണ് ഇത്തരത്തിലുണ്ടാകുന്നത്. നേരത്തേയും നിപ്പയില്ലെന്ന് പരിശോധന ഫലത്തില്‍ കണ്ടെത്തിയ...

നിപ്പ വൈറസ് ബാധയ്ക്ക് കാരണക്കാര്‍ വവ്വാലുകള്‍ തന്നെ: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിച്ച നിപ്പ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ. കോഴിക്കോടു രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നു ലഭിച്ച വവ്വാലില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. അതു പ്രാണികളെ തിന്നുന്ന വവ്വാലായിരുന്നു. പഴംതീനി വവ്വാലുകളാണു നിപ്പ...

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും...

കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ബഹ്‌റൈനില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി വ്യപാരികള്‍. കേരളത്തില്‍ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് അറിയുന്നത്. യുഎഇയിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെജിറ്റബിള്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അറിയിച്ചു. അതിനിടെ, നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലെത്തുന്നവരെ പരിശോധിക്കാന്‍...
Advertismentspot_img

Most Popular