കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ബഹ്‌റൈനില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി വ്യപാരികള്‍. കേരളത്തില്‍ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് അറിയുന്നത്.
യുഎഇയിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെജിറ്റബിള്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അറിയിച്ചു.
അതിനിടെ, നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലെത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുമുണ്ട്.

SHARE